കൊലവെറി രാഷ്ട്രീയത്തിനെതിരെ ഒന്നിക്കണം: എം.എസ്.എഫ്
Aug 1, 2012, 18:36 IST
![]() |
പെര്‍ള നളന്ദ കോളജ് എം.എസ്.എഫ് സംഘടിപ്പിച്ച കാമ്പയിന്‍ യൂത്ത്‌ലീഗ് ജില്ലാ സെക്രട്ടറി എ.കെ.എം. അഷറഫ് ഉദ്ഘാടനം ചെയ്യുന്നു. |
കാസര്‍കോട്: കൊലപാതക രാഷ്ട്രീയത്തിനെതിരെ പെര്‍ള നളന്ദ കോളജ് എം.എസ്.എഫ് കമ്മിറ്റി കാമ്പയിന്‍ നടത്തി. ഇതിനെതിരെ സമൂഹം ഒറ്റകെട്ടായി പ്രതികരിക്കണമെന്ന് കാമ്പയ്‌ന് ഉദ്ഘാടനം ചെയ്ത മുസ്ലിം യൂത്ത്‌ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ.കെ.എം. അഷറഫ് ആവശ്യപ്പെട്ടു. കൊലപാതക രാഷട്രീയത്തിനും വര്‍ഗ്ഗീയ ധ്രുവീകരണത്തിനുമെതിരെയാണ് എം.എസ്.എഫ്. കാമ്പയിന്‍ സംഘടിപ്പിച്ചത്.
സി.പി.എമ്മിന് ആശയപരമായുള്ള കരുത്ത് നഷ്ടപ്പെട്ടിരിക്കുകയാണ്. പിടിച്ചു നില്‍ക്കാന്‍ എന്തുചെയ്യണമെന്നറിയാതെ അവര്‍ എതിരാളികള്‍ക്കുനേരെ വാളെടുത്ത് നീങ്ങുകയാണെന്നും അഷറഫ് ആരോപിച്ചു.
പ്രസിഡന്റ് റിസ്‌വാന്‍ പൊവ്വല്‍ അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സലാം ബെളിഞ്ചം സ്വാഗതം പറഞ്ഞു. ഹസ്സന്‍ കുദുവ, കരിം, അനസ്, അബ്ദുല്ല, നൗഷാദ്, നിയാസ്, ഷാനിഫ്, അന്‍വര്‍, നൗഫല്‍, ഷാജഹാന്‍, റംഷീദ്, ഹസൈനാര്‍, മഷൂദ്, സവാദ്, മന്‍സൂര്‍ എന്നിവര്‍ പ്രസംഗിച്ചു.
Keywords: MSF, Campaign, Perla, Nalanda college, Kasaragod