എം.എസ്.എഫിന്റെ പ്രഥമ ജില്ലാ നേതൃയോഗം മൂന്ന് മണ്ഡലം കമ്മിറ്റികള്‍ ബഹിഷ്‌കരിച്ചു
Jun 2, 2012, 12:33 IST
കാസര്‍കോട്: പുതുതായി തെരഞ്ഞെടുക്കപ്പെട്ട എം.എസ്.എഫ് ജില്ലാ കമ്മിറ്റിയുടെ പ്രഥമനേതൃയോഗം മൂന്ന് മണ്ഡലം കമ്മിറ്റികള്‍ ബഹിഷ്‌കരിച്ചു. ഉദുമ, കാസര്‍കോട്, മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി ഭാരവാഹികളും പുതുതായി തെരഞ്ഞെടുക്കപ്പെട്ട ജില്ലാ കമ്മിറ്റിയിലെ ഒമ്പത് ഭാരവാഹികളില്‍ അഞ്ച് പേരുമാണ് ബഹിഷ്‌കരിച്ചത്.
ജില്ലാ ലീഗ് ഓഫീസില്‍ വെള്ളിയാഴ്ച വൈകിട്ടായിരുന്നു യോഗം നടന്നത്. ജില്ലാ പ്രസിഡന്റ് ശംസുദ്ദീന്‍, ജന.സെക്രട്ടറി ആബിദ്, ജോ. സെക്രട്ടറിമാരായ മൂസാ ബാസിത്, ആസിഫ് അലി കന്തല്‍ തുടങ്ങിയവര്‍ മാത്രമാണ് യോഗത്തിനെത്തിയ ജില്ലാ ഭാരവാഹികള്‍. മൊത്തം 19 പേര്‍ പങ്കെടുക്കേണ്ട നേതൃയോഗത്തില്‍ ജില്ലാ ഭാരവാഹികള്‍ അടക്കം വെറും അഞ്ച് പേര്‍ മാത്രമാണ് പങ്കെടുത്തത്.
എം.എസ്.എഫില്‍ ഉരുണ്ടുകൂടിയ പുതിയ പ്രശ്‌നം നേതൃത്വത്തിന് തീരാതലവേദനയായി മാറികൊണ്ടിരിക്കുകയാണ്. പുതിയ ജില്ലാ കമ്മിറ്റിയെ തെരഞ്ഞെടുത്തതിനെതിരെ പ്രബലവിഭാഗം സംസ്ഥാന നേതൃത്വത്തിന് പരാതി നല്‍കിയിട്ടുണ്ട്. സമവായ നീക്കം തകര്‍ത്ത് തെരഞ്ഞെടുപ്പിലേക്ക് നയിച്ച് സംഘടനയ്ക്കകത്ത് വിഭാഗീയത ഉണ്ടാക്കിയവരാണ് പുതിയ ജില്ലാ ഭാരവാഹികളെന്നാണ് ഒരു വിഭാഗത്തിന്റെ ആക്ഷേപം. മൂന്ന് മണ്ഡലം കമ്മിറ്റികളും യോഗം ചേര്‍ന്ന് പുതിയ ജില്ലാ കമ്മിറ്റിയെ ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചതായി അറിയുന്നു. ഇതിന്റെ ഭാഗമായി കാസര്‍കോട് മണ്ഡലം കമ്മിറ്റിയുടെ യോഗം ശനിയാഴ്ച നടക്കും.
ഉദുമ, മഞ്ചേശ്വരം മണ്ഡലം കമ്മിറ്റികളുടെ യോഗം ഞായറാഴ്ച നടക്കുമെന്നാണ് സൂചന. മണ്ഡലം പ്രസിഡന്റുമാരും സെക്രട്ടറിമാരും ഒമ്പത് ജില്ലാ ഭാരവാഹികളുമാണ് നേതൃയോഗത്തില്‍ സംബന്ധിക്കേണ്ടിയിരുന്നത്. സ്ഥാനമാനങ്ങള്‍ ഉറപ്പാക്കാനാണ് എം.എസ്.എഫിനകത്ത് തെരഞ്ഞെടുപ്പിന് ചിലര്‍ കളമൊരുക്കിയതെന്നാണ് ഒരു വിഭാഗം പരാതി ഉന്നയിക്കുന്നത്. കഴിഞ്ഞ ദിവസം കാസര്‍കോട്ടെത്തിയ എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ ഫിറോസിനെ ഒരു വിഭാഗം എം.എസ്.എഫ്, യൂത്ത്‌ലീഗ് ഭാരവാഹികള്‍ കണ്ട് ചര്‍ച്ച നടത്തിയിരുന്നു. പുതിയ ജില്ലാ കമ്മിറ്റുയുമായി പ്രവര്‍ത്തിച്ച് മുന്നോട്ട് പോകാന്‍ കഴിയില്ലെന്നാണ് ഭാരവാഹികള്‍ സംസ്ഥാന പ്രസിഡന്റിനെ അറിയിച്ചത്.

Keywords: MSF, Kasaragod, district Committee. Boycott