യാത്രക്കാര്‍ക്ക് ദാഹമടക്കാന്‍ കുടിവെള്ള സൗകര്യമൊരുക്കി ബായാര്‍ എം എസ് എഫ് പ്രവര്‍ത്തകര്‍
Apr 7, 2016, 09:30 IST
ബായാര്‍: (www.kasargodvartha.com 07.04.2016) അന്തര്‍ സംസ്ഥാന യാത്രക്കാരടക്കം നൂറുകണക്കിനാളുകള്‍ വിവിധ ഭാഗങ്ങളിലേക്ക് യാത്രയ്ക്ക് ആശ്രയിക്കുന്ന ബായാര്‍ പദവ് ബസ് വൈറ്റിംഗ് ഷെഡ് കേന്ദ്രീകരിച്ചു യാത്രക്കാരുടെ ദാഹമടക്കാന്‍ ബായാര്‍ പദവ് ശാഖ എം എസ് എഫ് യൂണിറ്റ് കുടിവെള്ളത്തിന്റെ സൗകര്യമൊരുക്കി. പൊതുജനങ്ങള്‍ക്ക് പൊരിവെയിലത്ത് ഇവിടെയെത്തുമ്പോള്‍ ദാഹമകറ്റാന്‍ വേണ്ടിയാണ് കുടിവെള്ള സൗകര്യം ഒരുക്കിയത്.
പൈവളികെ പഞ്ചായത്ത് എം എസ് എഫ് പ്രസിഡണ്ട് സിദ്ദീഖ് ബായാര്‍ പദവിന്റെ അധ്യക്ഷതയില്‍ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് പ്രസിഡണ്ട് ബി എം ഹമീദ് ഉദ്ഘാടനം ചെയ്തു. അനസ്, ഫാഹിസ്, ജൗഹര്‍, ഉനൈസ്, നിയാസ്, സഫ് വാന്‍ തുടങ്ങിയവര്‍ പരിപാടിയില്‍ സംബന്ധിച്ചു.
Keywords : Kasaragod, Bayar, MSF, Drinking Water.