city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ലഹരിക്കെതിരെ സമൂഹം ജാഗ്രത പുലര്‍ത്തണം: എം.എസ്.എഫ്

കാസര്‍കോട്: ജില്ലയിലെ വിദ്യാര്‍ത്ഥികള്‍ക്കിടയിലും യുവാക്കള്‍ക്കിടയിലും ലഹരിവസ്തുക്കളുടെ ഉപയോഗം അനുദിനം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ സമൂഹം അതീവ ജാഗ്രത പാലിക്കണമെന്ന് എം.എസ്.എഫ് ജില്ലാതല ലഹരിവിരുദ്ധ ക്യാമ്പയിന് തുടക്കം കുറിച്ചുകൊണ്ട് പൊവ്വല്‍ എല്‍.ബി.എസ്. കോളജ് പരിസരത്ത് നടന്ന സംഗമം ആവശ്യപ്പെട്ടു.

വിദ്യാസമ്പന്നര്‍ക്കിടയിലും ലഹരിയുടെ ഉപയോഗം വര്‍ധിക്കുന്നതും അക്കാദമിക് സമൂഹം ഗൗരവമായി കാണണമെന്നും സംഗമം ആവശ്യപ്പെട്ടു. ക്രിയാത്മക വിദ്യാര്‍ത്ഥിത്വം ലഹരിക്കെതിരെ എന്ന പ്രമേയവുമായി എം.എസ്.എഫ് ജില്ലാ കമ്മിറ്റി നടത്തിയ ക്യാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം ഐ.എം.എ മുന്‍ സെക്രട്ടറിയും ജനറല്‍ ഹോസ്പിറ്റലിലെ ശ്വാസകോശ ചികിത്സാ വിദഗ്ധനുമായ ഡോ. അബ്ദുല്‍ സത്താര്‍ നിര്‍വഹിച്ചു.

ലഹരിക്കെതിരെ സമൂഹം ജാഗ്രത പുലര്‍ത്തണം: എം.എസ്.എഫ്

എം.എസ്.എഫ് ജില്ലാ പ്രസിഡണ്ട് സഹീര്‍ ആസിഫ് അധ്യക്ഷതവഹിച്ചു. ജനറല്‍ സെക്രട്ടറി റൗഫ് ബാവിക്കര സ്വാഗതം പറഞ്ഞു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ. അബ്ദുര്‍ റഹ്മാന്‍ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എം.എസ്.എഫ് സംസ്ഥാന സെക്രട്ടറി അസീസ് കളത്തൂര്‍ പ്രമേയ പ്രഭാഷണം നടത്തി.  മുസ്ലീം ലീഗ് ജില്ലാ ട്രഷറര്‍ എ. അബ്ദുര്‍ റഹ്മാന്‍, ഗ്രാമപഞ്ചായത്ത് മെമ്പര്‍ ബാത്തിഷ പൊവ്വല്‍, ഹാഷിം ബംബ്രാണി, ഷംസുദ്ദീന്‍ കിന്നിംഗാര്‍, ഉസാം പള്ളങ്കോട്, മനാഫ് എടനീര്‍, അന്‍സാര്‍ പെര്‍ള, അശ്ഫാഖ് തുരുത്തി, റിസ്‌വാന്‍ പൊവ്വല്‍,  ഹുദൈഫ്, ഷഹബാസ്, ഖലീല്‍ എതിര്‍ത്തോട്, സയ്യിദ് ത്വാഹ, മുഹമ്മദ് പള്ളിപ്പുഴ, മുനവ്വര്‍ തബ്ഷീര്‍, സലാം ബെളിഞ്ച എന്നിവര്‍ പ്രസംഗിച്ചു.

ലഹരിക്കെതിരെ സമൂഹം ജാഗ്രത പുലര്‍ത്തണം: എം.എസ്.എഫ്

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords: Kasaragod, MSF, Kerala, LBS-College, Program, Campaign, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia