city-gold-ad-for-blogger

ബജറ്റില്‍ മെഡിക്കല്‍ കോളജിന് ഫണ്ട് നീക്കി വെക്കാത്തത് കാസര്‍കോട്ടെ വിദ്യാര്‍ത്ഥികളോടുള്ള അവഗണന: എം എസ് എഫ്

കാസര്‍കോട്: (www.kasargodvartha.com 11/07/2016) പിന്നോക്ക ജില്ലയായ കാസര്‍കോടിന്റെ വിദ്യാഭ്യാസ - ആരോഗ്യ പുരോഗതി ലക്ഷ്യം വെച്ച് കൊണ്ടാണ് കഴിഞ്ഞ യു ഡി എഫ് സര്‍ക്കാര്‍ ജില്ലയ്ക്ക് മെഡിക്കല്‍ കോളജ് അനുവദിച്ചത്. പല പ്രതിസന്ധികളും മറികടന്നാണ് കോളജിന്റെ പണി ആരംഭിച്ചത്. തുടക്കത്തില്‍ തന്നെ പദ്ധതി അട്ടിമറിക്കാന്‍ മാഫിയകള്‍ ശ്രമിക്കുന്നതായി ആക്ഷേപമുയര്‍ന്നിരുന്നു.

കഴിഞ്ഞ സംസ്ഥാന ബജറ്റില്‍ കോളജിന്റെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ തുക അനുവദിക്കുമെന്നാണ് കാസര്‍കോട്ടെ ജനങ്ങള്‍ പ്രതീക്ഷിച്ചിരുന്നത്. പക്ഷെ ബജറ്റില്‍ തുക അനുവദിക്കാത്തത് എന്‍ഡോസള്‍ഫാന്‍ ദുരിതമടക്കം പല രോഗങ്ങളും അനുഭവിക്കുന്ന ജനങ്ങളുടെയും വിദ്യാര്‍ത്ഥികളുടെയും പ്രതീക്ഷളെ തകര്‍ക്കുന്നതാണെന്നും എം എസ് എഫ് ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളുടെയും മണ്ഡലം പ്രസിഡണ്ട് സെക്രട്ടറിമാരുടെയും യോഗം കുറ്റപ്പെടുത്തി.

ബജറ്റില്‍ മെഡിക്കല്‍ കോളജിന് ഫണ്ട് നീക്കി വെക്കാത്തത് കാസര്‍കോട്ടെ വിദ്യാര്‍ത്ഥികളോടുള്ള അവഗണന: എം എസ് എഫ്എം എസ് എഫ് ജില്ലാ പ്രസിഡണ്ട് ഹാഷിം ബംബ്രാണി അധ്യക്ഷത വഹിച്ചു. ട്രഷറര്‍ ഇര്‍ഷാദ് മൊഗ്രാല്‍ സ്വാഗതം പറഞ്ഞു. സംസ്ഥാന സെക്രട്ടറി അസീസ് കളത്തൂര്‍, റൗഫ് ബാവിക്കര, സി ഐ ഹമീദ്, ഇര്‍ഷാദ് പടന്ന, മുഹമ്മദ് കുഞ്ഞി ഉളുവാര്‍, ജാബിര്‍ തങ്കയം, അസറുദ്ദീന്‍ എതിര്‍ത്തോട്, ജാഫര്‍ കല്ലഞ്ചിറ, സിദ്ദീഖ് മഞ്ചേശ്വരം, സവാദ് അംഗടിമുഗര്‍, അനസ് എതിര്‍ത്തോട്, നവാസ് കുഞ്ചാര്‍, ഖാദര്‍ ആലൂര്‍, ജൗഹര്‍ ഉദുമ, റമീസ് ആറങ്ങാടി, കുഞ്ഞബ്ദുല്ല തൃക്കരിപ്പൂര്‍, റഫീഖ് വിദ്യാനഗര്‍, ജബ്ബാര്‍ ചിത്താരി, ത്വാഹ തങ്ങള്‍ എന്നിവര്‍ സംസാരിച്ചു.

Keywords : Medical College, Kasaragod, MSF, Meeting, Budget, Government.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia