city-gold-ad-for-blogger

എല്‍ ബി എസ് എഞ്ചിനിയറിംഗ് കോളജില്‍ കത്തിക്കുത്ത്; എം എസ് എഫ് പ്രവര്‍ത്തകന് വെട്ടേറ്റ് കൈഞരമ്പ് മുറിഞ്ഞു

ചെങ്കള: (www.kasargodvartha.com 18/10/2017) എല്‍ ബി എസ് എഞ്ചിനിയറിംഗ് കോളജ് ഹോസ്റ്റലില്‍ കത്തിക്കുത്ത്. എംഎസ്എഫ് പ്രവര്‍ത്തകന് വെട്ടേറ്റ് കൈഞരമ്പ് മുറിഞ്ഞു. പൊവ്വല്‍ എല്‍ ബി എസ് എഞ്ചിനിയറിംഗ് കോളജിലെ രണ്ടാം വര്‍ഷ മെക്കാനിക്കല്‍ എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥി ഷാക്കിറിന്റെ മകന്‍ കെ ആദിലി(20)നാണ് വെട്ടേറ്റത്. പത്തംഗ സംഘം ചൊവ്വാഴ്ച രാത്രി 10 മണിയോടെ ഹോസ്റ്റല്‍ മുറിയില്‍ അതിക്രമിച്ചുകടന്ന് വെട്ടുന്നതിനിടെ കൈ കൊണ്ട് തടഞ്ഞപ്പോഴാണ് കൈക്ക് വെട്ടേറ്റത്. ആദിലിനെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയമാക്കി.

എസ് എഫ് ഐ പ്രവര്‍ത്തകരാണ് അക്രമം നടത്തിയതെന്ന് കാസര്‍കോട് കെയര്‍വെല്‍ ആശുപത്രിയില്‍ കഴിയുന്ന ആദില്‍ പറഞ്ഞു. കോളജില്‍ യുഡിഎസ്എഫിന് വേണ്ടി പ്രവര്‍ത്തിച്ചതിന്റെ പേരില്‍ വാട്‌സാപ്പ് വഴി തനിക്ക് നേരെ ഭീഷണി ഉണ്ടായതായും ആദില്‍ പറഞ്ഞു. ക്ലാസില്‍ കയറാന്‍ അനുവദിക്കില്ലെന്നും ഹോസ്റ്റലില്‍ താമസിക്കാന്‍ സമ്മതിക്കില്ലെന്നും പറഞ്ഞാണ് വോയിസ് സന്ദേശത്തിലൂടെ ഭീഷണിപ്പെടുത്തിയത്.

എല്‍ ബി എസ് എഞ്ചിനിയറിംഗ് കോളജില്‍ കത്തിക്കുത്ത്; എം എസ് എഫ് പ്രവര്‍ത്തകന് വെട്ടേറ്റ് കൈഞരമ്പ് മുറിഞ്ഞു

ഒരാഴ്ചയായി എല്‍ ബി എസ് കോളജില്‍ എസ് എഫ് ഐ - യുഡിഎസ്എഫ് സംഘര്‍ഷം നിലനില്‍ക്കുകയാണ്. എംഎസ്എഫ് പ്രവര്‍ത്തകനെ ആക്രമിച്ച സംഭവത്തില്‍ എംഎസ്എഫ് ജില്ലാ കമ്മിറ്റി ശക്തമായി പ്രതിഷേധിച്ചു. ആദിലിനെ വധിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് എം എസ് എഫ് സംസ്ഥാന വൈസ് പ്രസി ഹാഷിം ബംബ്രാണി, ജില്ലാ ജനറല്‍ സെക്രട്ടറി സി ഐ എ ഹമീദ് എന്നിവര്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Chengala, LBS College, SFI, MSF, Hospital, News, CI, Attack, MSF activist hacked in college hostel.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia