Recognition | എംഎസ് മുഹമ്മദ് കുഞ്ഞിയുടെ സൗജന്യ നീന്തൽ പരിശീലനത്തിന് അധികൃതരുടെ അംഗീകാരം; ഇനി ഔദ്യോഗിക സർട്ടിഫിക്കറ്റുകൾ
● കായിക മന്ത്രി വി അബ്ദുറഹ്മാന് മൊഗ്രാൽ ദേശീയവേദി സമർപ്പിച്ച നിവേദനത്തെ തുടർന്നാണ് ഈ അംഗീകാരം.
● ആദ്യഘട്ടമായി മൊഗ്രാൽ സ്വദേശികളായ പരിശീലനം പൂർത്തിയാക്കിയ കുട്ടികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.
● ജില്ലയിലെ മറ്റ് പ്രദേശങ്ങളിലെ കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം അടുത്ത ആഴ്ച നടത്തും.
മൊഗ്രാൽ: (KasargodVartha) നീണ്ട മൂന്നര പതിറ്റാണ്ട് കാലം 3,500ലധികം കുട്ടികൾക്ക് സൗജന്യമായി നീന്തൽ പരിശീലിപ്പിച്ച നീന്തൽ വിദഗ്ധൻ എംഎസ് മുഹമ്മദ് കുഞ്ഞിക്ക് ഒടുവിൽ അർഹമായ അംഗീകാരം ലഭിച്ചു. കുമ്പള ഗ്രാമപഞ്ചായത്തും മൊഗ്രാൽ ദേശീയവേദിയും സംയുക്തമായി നടത്തിയ ചടങ്ങിൽ ഈ വർഷം പരിശീലനം പൂർത്തിയാക്കിയ കുട്ടികൾക്ക് ഔദ്യോഗിക സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു തുടങ്ങി.
മൊഗ്രാൽ കണ്ടത്തിലെ പള്ളിക്കുളത്തിൽ വച്ച് മുഹമ്മദ് കുഞ്ഞി നടത്തിവരുന്ന സൗജന്യ നീന്തൽ പരിശീലനം പ്രദേശത്തെ കുട്ടികൾക്ക് ജീവൻ രക്ഷാ പാഠങ്ങൾ പകർന്നു നൽകുകയാണ്. കഴിഞ്ഞ കാലങ്ങളിൽ മുഹമ്മദ് കുഞ്ഞിയുടെ സേവനത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞുകൊണ്ട്, കായിക മന്ത്രി വി അബ്ദുറഹ്മാന് മൊഗ്രാൽ ദേശീയവേദി സമർപ്പിച്ച നിവേദനത്തെ തുടർന്നാണ് ഈ അംഗീകാരം.
ആദ്യഘട്ടമായി മൊഗ്രാൽ സ്വദേശികളായ പരിശീലനം പൂർത്തിയാക്കിയ കുട്ടികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ജില്ലയിലെ മറ്റ് പ്രദേശങ്ങളിലെ കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം അടുത്ത ആഴ്ച നടത്തും. കുമ്പള പഞ്ചായത്ത് ഓഫീസിൽ വെച്ച് നടന്ന ചടങ്ങിൽ പ്രസിഡണ്ട് യൂ പി താഹിറാ-യുസുഫ്, സർട്ടിഫിക്കറ്റ് ടി കെ അൻവറിന് കൈമാറി.
ദേശീയവേദി ഓഫീസിൽ നടന്ന ചടങ്ങിൽ വെച്ച് കുമ്പള ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് നാസിർ മൊഗ്രാൽ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ദേശീയവേദി പ്രസിഡണ്ട് ടികെ അൻവർ അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി എംഎ മൂസ സ്വാഗതം പറഞ്ഞു. ഈമാൻ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ ടിഎം ശുഹൈബ് മുഖ്യാതിഥിയായി സംബന്ധിച്ചു.
ദേശീയവേദി ഭാരവാഹികളായ എം ജി എ റഹ്മാൻ, മുഹമ്മദ് അബ്ക്കോ, മുഹമ്മദ് അഷ്റഫ് സാഹിബ്, ബിഎ മുഹമ്മദ് കുഞ്ഞി, എക്സിക്യൂട്ടീവ് അംഗങ്ങളായ എം എം റഹ്മാൻ, കാദർ മൊഗ്രാൽ, മുഹമ്മദ് സ്മാർട്ട്, എം എ അബൂബക്കർ സിദ്ദീഖ്, എ എം സിദ്ധീഖ് റഹ്മാൻ, റിയാസ് കരീം, അഷ്റഫ് പെർവാഡ്, എച്ച് എം കരീം, അബ്ദുള്ളക്കുഞ്ഞ് നട്പ്പളം, ശരീഫ് ദീനാർ, എം എസ് മുഹമ്മദ് കുഞ്ഞി, ബി കെ അൻവർ, മുഹമ്മദ് കുഞ്ഞി കെ, ടി എ ജലാൽ, ടി കെ ജാഫർ, മുർഷിദ് കെവി, സീനിയർ അംഗം ഹമീദ് പെർവാഡ്, ദേശീയവേദി ഗൾഫ് പ്രതിനിധികളായ ടിപി എ റഹ്മാൻ, ടി പി അനീസ്, അബ്ബാസ് നാങ്കി, ഖാലിദ് മൊയ്തീൻ, മമ്മുണു, ബി കെ കലാം, ബി എ സിദ്ദീഖ് തുടങ്ങിയവർ സംബന്ധിച്ച ചടങ്ങിൽ ട്രഷറർ മുഹമ്മദ് കുഞ്ഞി ടൈൽസ് നന്ദി പറഞ്ഞു.
#Swimming #CommunityService #Certification #MSMuhammedKunhi #LocalEvents #LifesavingSkills