ഹൊസ്ദുര്‍ഗ് സിഐ ആയി എം പി വിനീഷ്‌കുമാര്‍ ചുമതലയേറ്റു
Mar 11, 2019, 21:53 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 11.03.2019) ഹൊസ്ദുര്‍ഗ് സിഐ ആയി എം പി വിനീഷ്‌കുമാര്‍ ചുമതലയേറ്റു. നേരത്തെ വയനാട് ക്രൈംബ്രാഞ്ച് സിഐ ആയിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിനുമുന്നോടിയായി 167 സി ഐമാരെ സ്ഥലംമാറ്റിയതിന്റെ ഭാഗമായാണ് വിനിഷ് കുമാറിനെ ഹൊസ്ദുര്‍ഗില്‍ നിയമിച്ചത്. മുമ്പ് നീലേശ്വരത്ത് സബ് ഇന്‍സ്പെക്ടറായും പ്രവര്‍ത്തിച്ചിരുന്നു.
തെരഞ്ഞെടുപ്പ് അക്രമങ്ങള്‍ തടയാന്‍ കര്‍ശന നടപടി കൈക്കൊള്ളുമെന്ന് ചുമതലയേറ്റ സിഐ വിനീഷ്‌കുമാര്‍ പറഞ്ഞു. പൊതുസ്ഥലങ്ങള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, പൊതുനിരത്ത് എന്നിവിടങ്ങളില്‍ ചുവരെഴുത്തുകളും ചിഹ്നങ്ങളും പതിച്ചാല്‍ ശക്തമായ നടപടി കൈക്കൊള്ളുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: MP Vineesh Kumar , Hosdurg, CI, Kasaragod, News, MP Vineesh Kumar as Hosdurg CI
Keywords: MP Vineesh Kumar , Hosdurg, CI, Kasaragod, News, MP Vineesh Kumar as Hosdurg CI