'കടലാടിപാറ: നാടിന് ആവശ്യമില്ലാത്ത ഖനനം നടത്താന്‍ തുനിഞ്ഞാല്‍ ജനങ്ങള്‍ അനുവദിക്കില്ല'
Oct 17, 2013, 14:45 IST
കാസര്‍കോട്: കിനാനൂര്‍-കരിന്തളം പഞ്ചായത്തിലെ കടലാടിപാറയില്‍ ബോക്‌സൈറ്റ് ഖനനത്തിന് അനുമതി നല്‍കരുതെന്ന് പി കരുണാകരന്‍ എം.പി വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആഷാപുര കമ്പനി ഇവിടെ ഖനനം നടത്താനുള്ള നീക്കം പുനരാരംഭിച്ചിരിക്കുകയാണെന്നും എം.പി പറഞ്ഞു.
പരിസ്ഥിതി അനുമതിക്കായുള്ള പഠനം നടത്തണമെന്ന അപേക്ഷ ആഷാപുര കമ്പനി കേന്ദ്രസര്‍ക്കാരിന് നല്‍കി. 2007 ല്‍ ഇതേ കമ്പനി ഇവിടെ ഖനനം നടത്താനുള്ള അനുമതിക്കായി ശ്രമിച്ചപ്പോള്‍ ജനങ്ങളുടെ പ്രതിഷേധത്തെതുടര്‍ന്ന് പദ്ധതി ഉപേക്ഷിച്ചതായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇപ്പോള്‍ വീണ്ടും പരിസ്ഥിതി അനുമതിക്കുള്ള സ്വകാര്യ കമ്പനിയുടെ നീക്കം ദുരൂഹമാണെന്നും അദ്ദേഹം ആരോപിച്ചു. 200 ഏക്കര്‍ സര്‍ക്കാര്‍ സ്ഥലം പാട്ടത്തിനെടുത്ത് ഖനനം നടത്തുമെന്നാണ് അപേക്ഷയില്‍ പറയുന്നത്. ജനവാസ കേന്ദ്രമായ ഇവിടെ ഖനനം നടത്തുന്നത് വന്‍തോതിലുള്ള പരിസ്ഥിതി ആഘാതത്തിന് ഇടയാക്കും.
വിജന പ്രദേശമാണെന്ന കമ്പനിയുടെ അവകാശ വാദം തെറ്റാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനു ചുറ്റും നാല് സ്‌കൂളുകളും ആശുപത്രി ഉള്‍പെടെ നിരവധി സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മാത്രമല്ല ഇവിടെ ആദിവാസി കോളനികളുമുണ്ട്. ഒഴിഞ്ഞ് കിടക്കുന്ന റവന്യു ഭൂമിക്ക് ചുറ്റം ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്നുണ്ട്.
ഈ പാറയില്‍ ഖനനം നടത്തിയാല്‍ ചുറ്റും താമസിക്കുന്ന കുടുംബങ്ങളുടെ ജീവിതത്തെ ബാധിക്കും. എന്‍ഡോസള്‍ഫാന്‍ തളിച്ചതുമൂലമുണ്ടായ ദുരന്തംപോലെ മറ്റൊരു ദുരന്തത്തിനായിരിക്കും ഇത് വഴിവെക്കുക. ഖനനം നടത്തുന്നതിന് ദിവസവും 25,000 ലിറ്റര്‍ വെള്ളം വേണമെന്നാണ് കമ്പനിതന്നെ അവകാശപ്പെടുന്നത്. പൊതുവെ ജലക്ഷാമം നേരിടുന്ന ഈ പ്രദേശത്തിന് താങ്ങാന്‍ കഴിയുന്നതല്ല ഇത്രയും വെള്ളത്തിന്റെ ദിനം പ്രതിയുള്ള ഉപയോഗം. കുടിക്കാന്‍ വെള്ളം കിട്ടാത്ത സ്ഥലത്താണ് ഇത്രയും വെള്ളം ഉപയോഗിച്ച് ഖനനം നടത്തുന്നത്.
2007 ല്‍ ഉപേക്ഷിച്ച പദ്ധതി വീണ്ടും നടപ്പാക്കാനുള്ള നീക്കത്തിനു പിന്നില്‍ സംസ്ഥാന സര്‍ക്കാര്‍ തലത്തിലുള്ള സമ്മര്‍ദമുണ്ടെന്നാണ് ജില്ലാ അധികൃതരില്‍നിന്ന് മനസിലാക്കുന്നത്. ജനങ്ങളുടെ എതിര്‍പ്പിനെ മറികടന്ന് സര്‍ക്കാര്‍ സ്ഥലം സ്വകാര്യ കമ്പനിക്ക് വിട്ട്‌കൊടുത്ത് നാടിന് ആവശ്യമില്ലാത്ത ഖനനം നടത്താന്‍ തുനിഞ്ഞാല്‍ ജനങ്ങള്‍ അനുവദിക്കില്ലെന്നും എംപി പറഞ്ഞു.
Also Read:
ഒരു പാട്ട് ജീവിതം മാറ്റിമറിച്ച ചന്ദ്രലേഖയ്ക്ക് 'ലൗ സ്‌റ്റോറി'
Keywords : Kasaragod, P.Karunakaran-MP, Press meet, Kerala, Kadaladippara, Mumbai, Ashapura Co, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Advertisement: