പൂച്ചക്കാട് വാഹനാപകടം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സഹായമെത്തിക്കണം: എം.പി
Dec 28, 2012, 12:10 IST
കാഞ്ഞങ്ങാട്: പൂച്ചക്കാട് വാഹനാപകടത്തില്‍ മരിച്ച അജാനൂര്‍ കടപ്പുറത്തെ മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് അടിയന്തര ധനസഹായമെത്തിക്കണമെന്ന് പി. കരുണാകരന്‍ എം.പി മുഖ്യമന്ത്രിക്കയച്ച ഫാക്‌സ് സന്ദേശത്തില്‍ ആവശ്യപ്പെട്ടു.
അപകടത്തില്‍ മരിച്ച കുട്ടികള്‍ ഉള്‍പ്പെടെയുള്ള നാലുപേരും നിര്‍ധന കുടുംബാംഗങ്ങളാണ്. ഇതിനുപുറമെ കഴിഞ്ഞ ദിവസം പൂച്ചക്കാട് ബൈക്കും കെ.എസ്.ആര്‍.ടിസി ബസും കൂട്ടിയിടിച്ച് മരിച്ച മുട്ടുന്തലയിലെ ജൗഹറിന്റെ കുടുംബത്തിനും സഹായമെത്തിക്കണമെന്നും എം. പി ആവശ്യപ്പെട്ടു.
Keywords: Poochakkad, Accident, Help, Cash, Government, Family, Fax, Karunakaran MP, Chief minister, Kasaragod, Kerala, Malayalam news