മറാഠികളെ പട്ടിക വിഭാഗത്തില്‍ ഉള്‍പെടുത്തിയത് സന്തോഷകരമായ തീരുമാനം: എംപി
Aug 28, 2013, 14:36 IST
കാസര്‍കോട്: മറാഠികളെ പട്ടിക വര്‍ഗ ലിസ്റ്റില്‍ ഉള്‍പെടുത്തിയത് പാര്‍ലമെന്റ് പ്രവര്‍ത്തനത്തിലെ ഏറ്റവും സന്തോഷകരമായ തീരുമാനമാണെന്ന് എം.പി. പി. കരുണാകരന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 2002ല്‍ ആണ് കാസര്‍കോട്ടെ മറാഠി വിഭാഗക്കാരെ പട്ടികവര്‍ഗ ലിസ്റ്റില്‍ നിന്നും കിര്‍ത്താഡ്‌സ്് റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഒഴിവാക്കിയത്.
ഈ റിപോര്‍ട്ട് തെറ്റായിരുന്നുവെന്ന് എം.പി. പറഞ്ഞു. ഒമ്പത് വര്‍ഷമായി ഈ പ്രശ്‌നത്തില്‍ താന്‍ ഇടപെട്ടുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇക്കാര്യത്തില്‍ കേരളത്തിലെ മാറിവന്ന എല്‍.ഡി.എഫ്. - യു.ഡി.എഫ്. ഗവണ്‍മെന്റുകളും എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും അനുകൂലമായ സമീപനമാണ് സ്വീകരിച്ചത്. നിയമസഭ ഐക്യകണ്‌ഠേനയാണ് നിയമം പാസാക്കിയത്. കേന്ദ്രമന്ത്രി കിഷോര്‍ ചന്ദ്രദേവിന്റെ പ്രവര്‍ത്തനങ്ങളാണ് ഇക്കാര്യത്തില്‍ തീരുമാനം വേഗത്തിലാക്കിയത്.
ഈ വിഭാഗത്തെ കുറിച്ച് ചരിത്രപരമായുള്ള റിപോര്‍ട്ടുകളൊന്നും സര്‍ക്കാറിന്റെ കൈയ്യിലുണ്ടായിരുന്നില്ല. മറാഠികളെകുറിച്ച് ഗവേഷണം നടത്തിയ രണ്ട് ഡോക്ടര്‍ മാരുടേയും പഠനം നടത്തിയ വയനാട്ടിലെ ഒരു സാമൂഹ്യ പ്രവര്‍ത്തകയുടേയും റിപോര്‍ട്ടുകള്‍ ശേഖരിച്ചാണ് ഇക്കാര്യത്തില്‍ ബന്ധപ്പെട്ട സമിതികളെ സത്യാവസ്ഥ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞത്. 1952 മുതല്‍ ഈ വിഭാഗം പട്ടികവര്‍ഗ വിഭാഗത്തിലാണ് ഉള്‍പെട്ടിരുന്നത്. പിന്നീട് ഇവരെ ഒഴിവാക്കിയപ്പോള്‍ 11 വര്‍ഷത്തോളമായി ഇവര്‍ക്ക് യാതൊരു ആനുകൂല്യവും ലഭിച്ചിരുന്നില്ലെന്ന് എം.പി. ചൂണ്ടിക്കാട്ടി.
മറാഠികളെ പട്ടിക വര്‍ഗ വിഭാഗത്തില്‍ ഉള്‍പെടുത്തിയതിനെതിരെ മാവിലന്‍ സമുദായം കോടതിയെ സമീപിക്കുമെന്ന് അറിയിച്ചതിനെകുറിച്ച് ചോദിച്ചപ്പോള്‍ എല്ലാ വശങ്ങളും പരിശോധിച്ച്, നടപടിക്രമങ്ങള്‍ പൂര്‍ണമായും പാലിച്ച് പാര്‍ലമെന്റ് കൈക്കൊണ്ട തീരുമാനത്തിനെതിരെ കോടതിയില്‍ നിന്നും മറിച്ചൊരു തീരുമാനം ഉണ്ടാകാനിടയില്ലെന്നും എം.പി. പറഞ്ഞു.

Also read:
ഒരാളുടെ തലച്ചോറില്‍ നിന്നുള്ള സിഗ്നലുകള്‍ വെച്ച് മറ്റൊരാളുടെ കൈ അനക്കാന്‍ കഴിമെന്ന് ശാസ്ത്രജ്ഞര്‍
Keywords: Press Meet, MP K. Karunakaran, MP appreciations authority for Maratti list, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.