city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മന്ത്രി ഇ. ചന്ദ്രശേഖരന്‍ പങ്കെടുത്ത സര്‍ക്കാര്‍ പരിപാടി എം പിയും എം എല്‍ എമാരുമടക്കം സിപിഎമ്മിന്റെ മുഴുവന്‍ ജനപ്രതിനിധികളും ബഹിഷ്‌കരിച്ചു

കാസര്‍കോട്: (www.kasargodvartha.com 20.11.2017) റവന്യൂമന്ത്രിയും സിപിഐ നേതാവുമായ ഇ. ചന്ദ്രശേഖരന്‍ പങ്കെടുത്ത സര്‍ക്കാര്‍ പരിപാടി എം പിയും എം എല്‍ എമാരുമടക്കം സിപിഎമ്മിന്റെ മുഴുവന്‍ ജനപ്രതിനിധികളും ബഹിഷ്‌കരിച്ചു. മാനസിക-ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്കുള്ള ജില്ലാ തല കര്‍മ്മ പദ്ധതിയുടെ ഭാഗമായുള്ള ഉപകരണങ്ങളുടെ വിതരണോദ്ഘാടനവും താക്കോല്‍ ദാനവും പരിപാടിയില്‍ നിന്നുമാണ് എം പിയും എം എല്‍ എമാരുമടക്കമുള്ളവര്‍ വിട്ടുനിന്നത്.

Also Read:
സി പി ഐ എന്ന വിഴുപ്പ് ചുമക്കേണ്ട ആവശ്യം സി പി എമ്മിനില്ല; സി പി ഐയെ രൂക്ഷമായി വിമര്‍ശിച്ച് എം എം മണി

കാസര്‍കോട് ജില്ലാ പഞ്ചായത്ത് അങ്കണത്തിലാണ് തിങ്കളാഴ്ച രാവിലെ പരിപാടി നടന്നത്. പൂര്‍ത്തീകരിച്ച വൈകല്യ സൗഹൃദ ഭവനങ്ങളുടെ താക്കോല്‍ ദാനമാണ് പി. കരുണാകരന്‍ എം പി നിര്‍വ്വഹിക്കേണ്ടിയിരുന്നത്. അദ്ദേഹം പരിപാടിക്കെത്തിയില്ല. പുല്ലൂര്‍ പെരിയ സി.എച്ച്.സി ഫിസിയോ തെറാപ്പി സെന്ററിന്റെ താക്കോല്‍ ദാനം നടത്തേണ്ടിയിരുന്ന കെ. കുഞ്ഞിരാമന്‍ എം എല്‍ എയും ബഡ്‌സ് സ്‌കൂളുകള്‍ക്ക് കമ്പ്യൂട്ടര്‍ വിതരണോദ്ഘാടനം നിര്‍വ്വഹിക്കേണ്ട എം രാജ്‌ഗോപാല്‍ എം എല്‍ എയും ആശംസാ പ്രാസംഗികരായ കാഞ്ഞങ്ങാട് നഗരസഭ ചെയര്‍മാന്‍ വി.വി രമേശന്‍, നീലേശ്വരം ബ്ലോക്ക് പ്രസിഡണ്ട് വി.പി ജാനകി തുടങ്ങിയവരാണ് പരിപാടിക്കെത്താതിരുന്നത്. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അഡ്വ. എ.പി ഉഷ ജില്ലാ പഞ്ചായത്തിലുണ്ടായിരുന്നുവെങ്കിലും പരിപാടി അവസാനിക്കാറായ സമയത്ത് അവര്‍ വേദിയില്‍ വന്ന് മുഖം കാണിച്ചു.

ഇ. ചന്ദ്രശേഖരന്റെ പരിപാടികളുമായി സഹകരിക്കേണ്ടതില്ലെന്ന് സിപിഎം സംസ്ഥാന നേതൃത്വം ജില്ലാ നേതൃത്വത്തിന് നിര്‍ദേശം നല്‍കിയിരുന്നതായി കഴിഞ്ഞ ദിവസം കാസര്‍കോട് വാര്‍ത്ത റിപോര്‍ട്ട് ചെയ്തിരുന്നു. ഇതിനു തൊട്ടുപിന്നാലെയാണ് മന്ത്രി ഇ.ചന്ദ്രശേഖരന്‍ പങ്കെടുത്ത ഔദ്യോഗിക പരിപാടി എം പിയും എം എല്‍ എമാരും അടക്കമുള്ളവര്‍ ബഹിഷ്‌കരിച്ചിരിക്കുന്നത്.

Related News:
സിപിഎമ്മിന്റെ കണ്ണിലെ കരടായി മാറിയ മന്ത്രി ഇ. ചന്ദ്രശേഖരനെ ബഹിഷ്‌കരിക്കാന്‍ സംസ്ഥാന കമ്മിറ്റി കാസര്‍കോട് ജില്ലാ കമ്മിറ്റിക്ക് നിര്‍ദേശം നല്‍കി

മന്ത്രി ഇ. ചന്ദ്രശേഖരന്‍ പങ്കെടുത്ത സര്‍ക്കാര്‍ പരിപാടി എം പിയും എം എല്‍ എമാരുമടക്കം സിപിഎമ്മിന്റെ മുഴുവന്‍ ജനപ്രതിനിധികളും ബഹിഷ്‌കരിച്ചു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, MLA, E.Chandrashekharan, CPM, CPI, MP and MLAs not participated in E.Chandrasekharan's program

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia