'എന്‍ഡോസള്‍ഫാന്‍ മേഖലയിലെ റോഡുകള്‍ പിഎംജിഎസ്‌വൈ പദ്ധതിയില്‍ നിന്നും ഒഴിവാക്കരുത്'
Feb 14, 2013, 19:08 IST
കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ മേഖലയില്‍ നേരത്തെ അനുവദിച്ച 25 കിലോമീറ്റര്‍ നീളമുള്ള 12 റോഡുകള്‍ പിഎംജിഎസ്‌വൈ പദ്ധതിയുടെ അന്തിമപട്ടികയില്‍ നിന്നൊഴിവാക്കപ്പെടുന്നത് പ്രതിഷേധാര്‍ഹമാണെന്ന് പി കരുണാകരന്‍ എംപി പറഞ്ഞു. കേന്ദ്രമന്ത്രി ജയറാം രമേശുമായി നേരിട്ട് ബന്ധപ്പെട്ടതിനെ തുടര്‍ന്നാണ് പിഎംജിഎസ്‌വൈ എട്ടാംഘട്ടത്തില്‍ വരുന്ന എന്‍ഡോസള്‍ഫാന്‍ മേഖലയിലെ മുഴുവന്‍ റോഡുകളും ഏറ്റെടുക്കാന്‍ സംസ്ഥാനത്തിന് നിര്‍ദേശം നല്‍കിയത്.
ജില്ലയില്‍ പദ്ധതി നടത്തിപ്പിന് എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ ഉള്‍പ്പെടെയുള്ള സാങ്കേതിക വിഭാഗവും പ്രവര്‍ത്തിക്കുന്നുണ്ട്. കഴിഞ്ഞകാലങ്ങളില്‍ ഈ സംവിധാനത്തിലൂടെയാണ് പദ്ധതികളുടെ ഡിപിആര്‍ തയ്യാറാക്കിയിരുന്നത്. ഇത്തവണ സംസ്ഥാന സര്‍ക്കാര്‍ ഈ ജോലി സ്വകാര്യ കണ്‍സള്‍ട്ടന്‍സികളെ ഏല്‍പ്പിച്ചു. നാടുമായി ബന്ധമില്ലാത്ത ഭോപ്പാലില്‍നിന്നുള്ള സ്വകാര്യ കമ്പനി ജോലി ഏറ്റെടുത്തതിന്റെ ഭാഗമായി ജില്ലക്ക് പ്രത്യേകമായി ലഭിക്കേണ്ടിയിരുന്ന കോടിക്കണക്കിന് രൂപയുടെ പദ്ധതികളാണ് നഷ്ടപ്പെടാന്‍ പോകുന്നത്.
പിഎംജിഎസ്‌വൈ നിബന്ധനകള്‍ പൂര്‍ണമായി പാലിക്കുന്നില്ലെന്ന കേവല ന്യായത്തിലാണ് സ്വകാര്യ കണ്‍സള്‍ട്ടന്‍സി പ്രതികൂലമായി റിപ്പോര്‍ട്ട് ചെയ്ത് ഇവ ഒഴിവാക്കുന്നത്. എന്നാല്‍ എന്‍ഡോസള്‍ഫാന്‍ മേഖലയിലെ റോഡുകള്‍ നിര്‍ബന്ധമായി എടുക്കണമെന്ന കേന്ദ്രമന്ത്രിയുടെ നിര്‍ദേശമാണ് കമ്പനി തിരസ്‌കരിച്ചത്. നിര്‍ദേശിക്കപ്പെട്ട റോഡുകളുടെ അലൈന്‍മെന്റിലോ ദൂരത്തിലോ മാറ്റം വരുത്തി അതേ മേഖലയില്‍ തന്നെ പകരം സാധ്യതകള്‍ പരിഗണിച്ചോ റോഡുകള്‍ ഉള്‍പ്പെടുത്താന്‍ സാധിക്കുന്നതാണ്. മുമ്പും ഇത്തരത്തില്‍ ചെയ്തിട്ടുള്ളതാണ്.
എന്‍ഡോസള്‍ഫാന്‍ മേഖലയില്‍ ഗതാഗത സൗകര്യത്തിനായി പ്രത്യേക പാക്കേജ് അനുവദിക്കപ്പെട്ടന്നറിഞ്ഞപ്പോള്‍ ഗ്രാമ- ബ്ലോക്ക് ഭരണസമിതികള്‍ പ്രോജക്ട് സര്‍വേക്കാവശ്യമായ വാഹനമുള്‍പ്പെടെയുള്ള സൗകര്യമുറപ്പാക്കിയിരുന്നു.
ഒഴിവാക്കപ്പെട്ട റോഡുകളുടെ കാര്യത്തില്‍ പുനഃപരിശോധന നടത്തി മുഴുവന്‍ റോഡുകളും പട്ടികയിലുള്‍പ്പെടുത്താനുള്ള നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രിയോടും ഗ്രാമവികസന മന്ത്രിയോടും എംപി ആവശ്യപ്പെട്ടു.

Keywords: Kasaragod, Endosulfan, Road, M.P P.Karunakaran, Minister, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.