'സാംസ്‌കാരിക ചൂഷണത്തിനെതിരെ പ്രതിരോധ നിര ഉയര്‍ത്തണം'
Apr 16, 2013, 16:07 IST
പള്ളത്തിങ്കാല്‍: സാംസ്‌കാരിക ചൂഷണത്തിനെതിരെ പ്രതിരോധ നിര ഉയര്‍ത്തണമെന്ന് പുരോഗമന കലാസാഹിത്യ സംഘം ബേഡകം ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. സാംസ്‌കാരിക അപചയവും അരാഷ്ട്രീയ വാദവും സമൂഹത്തിന്റെ നവോത്ഥാന മൂല്യങ്ങളെ കാര്‍ന്നുതിന്നുമ്പോള്‍ നഷ്ടമാകുന്നത് സാംസ്‌കാരിക രംഗത്തെ നേട്ടങ്ങളാണ്. ഇതിനെതിരെ പ്രതിരോധ കൂട്ടായ്മ ഉയര്‍ന്നുവരണം.
സംഘം ജില്ലാ സെക്രട്ടറി രവീന്ദ്രന്‍ കൊടക്കാട് ഉദ്ഘാടനം ചെയ്തു. ജി. സുരേഷ് ബാബു അധ്യക്ഷനായി. ഡോ. സി. കെ. നാരായണ പണിക്കര്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ജോയിന്റ് സെക്രട്ടറി പി. വി. രാഘവന്‍, സി.പി.എം ജില്ലാ കമ്മിറ്റിയംഗം പി. ദിവാകരന്‍, കെ. പി. രാമചന്ദ്രന്‍, എം. അനന്തന്‍ എന്നിവര്‍ സംസാരിച്ചു. സി. രാമചന്ദ്രന്‍ സ്വാഗതവും കെ. പി. ദിവീഷ് നന്ദിയും പറഞ്ഞു.
ഭാരവാഹികള്‍: ജി. സുരേഷ്ബാബു (പ്രസിഡന്റ്), മധു ബേഡകം, കെ. ബാലകൃഷ്ണന്‍ ചേരിപ്പാടി (വൈസ് പ്രസിഡന്റ്), സി. രാമചന്ദ്രന്‍ (സെക്രട്ടറി), സുരേഷ് പയ്യങ്ങാനം, കെ. മണികണ്ഠന്‍ (ജോയിന്റ് സെക്രട്ടറി), സി. പ്രശാന്ത് (ട്രഷറര്‍).

Keywords: Purogamana sahithya sangam, Bedakam area conference, Inauguration, Raveendran Kodakkad, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News