city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഉച്ച കഞ്ഞി അട്ടിമറിക്കാന്‍ നീക്കമെന്ന് കെ.എസ്.ടി.എ.

ഉച്ച കഞ്ഞി അട്ടിമറിക്കാന്‍ നീക്കമെന്ന് കെ.എസ്.ടി.എ.
കാസര്‍കോട്: സ്‌കൂള്‍ ഉച്ചഭക്ഷണം പ്രതിസന്ധിയിലാക്കി അട്ടിമറിക്കാനുള്ള സര്‍ക്കാറിന്റെ പുതിയ ഉത്തരവ് പിന്‍വലിക്കണമെന്ന കെ.എസ്.ടി.എ. ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. പുതിയ ഉത്തരവനുസരിച്ച് അരിമാത്രമേ സിവില്‍സപ്ലൈസില്‍ നിന്ന് നല്‍കുകയുള്ളു. മുന്‍ കാലങ്ങളില്‍ ഒരുകുട്ടിക്ക് നൂറുഗ്രാം അരിയും 30 ഗ്രാം പയറും സിവില്‍ സപ്ലൈസില്‍നിന്ന് അനുവദിച്ചിരുന്നു.

പാചക ഇന്ധനം, മുട്ട, പാല്‍, പയര്‍, പാചകകൂലി എന്നിവയ്ക്കായി ഒരു കുട്ടിക്ക് നാലും അഞ്ചും രൂപ നിരക്കില്‍ ഹെഡ്മാസ്റ്ററുടെ അക്കൗണ്ടിലേക്ക് നല്‍കുമെന്നാണ് അറിയിച്ചത്. കഴിഞ്ഞവര്‍ഷത്തെ കുടിശ്ശിക സ്‌കൂളുകള്‍ക്ക് കിട്ടാനുണ്ട്. മുന്‍കൂര്‍ തുകനല്‍കുമെന്ന് പറയുന്നുണ്ടെങ്കിലും അത് പ്രാവര്‍ത്തികമാകുമോയെന്നത് സംശയകരമാണ്.

പൊതുവിദ്യാലയങ്ങളിലെ കുട്ടികള്‍ക്കുള്ള പോഷകാഹര പദ്ധതി അട്ടിമറിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണിത്. പുതയ ഉത്തരവ് പിന്‍വലിച്ച് പയറുള്‍പ്പെടെയുള്ള ഭക്ഷ്യധാന്യങ്ങള്‍ നല്‍കുകയും മതിയായ തുക സ്‌കൂളുകള്‍ക്ക് അനുവദിക്കുകയും ചെയ്യണം.

എ. പവിത്രന്‍ അധ്യക്ഷനായി. കെ.വി. ഗോവിന്ദന്‍, കെ. രാഘവന്‍, എം. ബാലകൃഷ്ണന്‍, എം.സി. ശേഖരന്‍ നമ്പ്യാര്‍, സി.എം. മീനാകുമാരി, സി. ശാന്തകുമാരി, എ.കെ. സദാനന്ദന്‍ എന്നിവര്‍ സംസാരിച്ചു.

Keywords: K.S.T.A, School, Government, Noon meals 



Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia