'കൊല്ലമ്പാടിയില്‍ വിവാഹ ധൂര്‍ത്ത് തടയും'
May 4, 2012, 18:10 IST
കൊല്ലമ്പാടി: വിവാഹങ്ങളിലെ ധൂര്‍ത്തും ആഡംബരവും അനിസ്‌ലാമിക സംസ്‌കാരങ്ങളും പാടെ ഒഴിവാക്കാന്‍ കൊല്ലമ്പാടി മഹല്ലിലെ മുഴുവന്‍ കുടുംബങ്ങള്‍ക്കും കര്‍ശന നിര്‍ദ്ദേശം നല്‍കി ഖിളര്‍ ജമാഅത്ത് കമ്മിറ്റി മാതൃകയായി.
പടക്കം പൊട്ടിക്കല്‍, ബൈക്ക് റൈസിംഗ്, ഗാനമേള, ഡി.ജെ. ഡാന്‍സ്, വധുവരന്മാരെ റാഗ് ചെയ്യല്‍ എന്നീ പ്രവണതകള്‍ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ജമാഅത്ത് അംഗങ്ങള്‍ക്ക് കമ്മിറ്റി നോട്ടീസ് നല്‍കി. സമൂഹത്തിന് മാതൃകയാകേണ്ട സമുദായത്തില്‍നിന്നും ഇത്തരം ദുരാചാരങ്ങളും അതുവഴിയുണ്ടാകുന്ന കുഴപ്പങ്ങളും തടയുകയെന്ന ലക്ഷ്യത്തോടെയാണ് ഇത്തരത്തില്‍ കര്‍ശന നിര്‍ദ്ദേശത്തിന് ജമാഅത്ത് മുമ്പോട്ട് വന്നത്. വാര്‍ഷിക ജനറല്‍ ബോഡിയോഗത്തില്‍ കെ.എം.അബ്ദുല്ല ഹാജി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി മൊയ്തീന്‍ കൊല്ലമ്പാടി സ്വാഗതം പറഞ്ഞു.
ഭാരവാഹികള്‍: കെ.എം.അബ്ദുല്ല ഹാജി (പ്രസി.), കെ.എം.സൈനുദ്ദീന്‍ ഹാജി, ടി.എ.അബ്ദുല്ല പച്ചക്കാട് (വൈ.പ്രസി.), മൊയ്തീന്‍ കൊല്ലമ്പാടി (ജന.സെക്ര.), ടി.എസ്. അബ്ദുല്ല, ടി.ഹനീഫ ഹാജി, കെ.എം. ഖാലിദ് (ജോ.സെക്ര.), എ.കെ. മുഹമ്മദ്കുഞ്ഞി പച്ചക്കാട് (ട്രഷ.).

Keywords: Kasaragod, Kollambady, wedding.