city-gold-ad-for-blogger

തൃശൂര്‍ നസീറിന്റെ 24 മണിക്കൂര്‍ മൗത്ത് ഓര്‍ഗന്‍ ഷോ 14ന് മംഗലാപുരത്ത്

തൃശൂര്‍ നസീറിന്റെ 24 മണിക്കൂര്‍ മൗത്ത് ഓര്‍ഗന്‍ ഷോ 14ന് മംഗലാപുരത്ത്
കാസര്‍കോട്: മതസൗഹാര്‍ദ്ദത്തിനും ജനമൈത്രിക്കും വേണ്ടി തൃശൂര്‍ നസീറിന്റെ 24 മണിക്കൂര്‍ മൗത്ത് ഓര്‍ഗന്‍ ഷോ 14ന് മംഗലാപുരം ടൗണ്‍ ഹാളില്‍ നടക്കുമെന്ന് നസീറും സംഘാഗങ്ങളും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

രാവിലെ 9.30 മുതല്‍ തുടങ്ങുന്ന ഷോ 15ന് രാവിലെ 9.30ന് അവസാനിക്കും. മൗത്ത് ഓര്‍ഗനിലും മിമിക്രിയിലും ലോക റെക്കാര്‍ഡുകള്‍ സൃഷ്ടിച്ച ഗിന്നസ് ജേതാവും വിമാനങ്ങളിലെ പ്രോഗ്രാം താരവുമാണ് നസീര്‍. വ്യക്തികളുടെ സമൂഹത്തിന്റെയും രാജ്യത്തിന്റെയും പൊതുനന്മയ്ക്കും സമാധാനത്തിനും ശാന്തിക്കും വേണ്ടിയാണ് തന്റെ പ്രകടനമെന്ന് നസീര്‍ പറഞ്ഞു.
തൃശൂര്‍ നസീറിന്റെ 24 മണിക്കൂര്‍ മൗത്ത് ഓര്‍ഗന്‍ ഷോ 14ന് മംഗലാപുരത്ത്
ഇതിനകം നൂറോളം സിനിമ-സീരിയലുകളിലും നസീര്‍ അഭിനയിച്ചിട്ടുണ്ട്. കിളികളുടെയും മൃഗങ്ങളുടെയും സംഗീതോപകരണങ്ങളുടെയും വാഹനങ്ങളുടെയും 250ല്‍ പരം ശബ്ദാനുകരണങ്ങള്‍ അവതരിപ്പിച്ച് ശ്രദ്ധേയനായ ശേഷമാണ് നസീര്‍ പുതിയ സംരംഭവുമായി മംഗലാപുരത്തെ പ്രേക്ഷക സദസിനു മുന്നിലെത്തുന്നത്.

മൗത്ത് ഓര്‍ഗന്‍ ഷോയ്‌ക്കൊപ്പം ഹിന്ദി ഉള്‍പ്പെടെ ദക്ഷിണേന്ത്യന്‍ ഭാഷകളിലെ ഗാനങ്ങളുടെ അവതരണവുമുണ്ട്. സതീഷ് നമ്പൂതിരി, മംഗഌരു ഹനീഫ്, ഖാലിദ് അക്ത്തര്‍, സാലി മംഗഌരു, ഷഫീര്‍ കുറ്റിയാടി എന്നിവരാണ് നസീറിന്റെ വേദിിയില്‍ ഗാനാലാപനം നടത്തുന്നത്.

വാര്‍ത്താസമ്മേളനത്തില്‍ നസീറിനു പുറമേ സയ്യിദ് യഹ്‌യല്‍ ബുഖാരി തങ്ങള്‍ മടവൂര്‍ കോട്ട, മഷ്ഹൂര്‍ ഇബ്രാഹീം തങ്ങള്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ സന്നിഹിതരായിരുന്നു.


Keywords: Mouth organ show, Kasaragod, Press meet  



Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia