city-gold-ad-for-blogger

ഓട്ടോറിക്ഷ ജീവനക്കാരെ അകാരമണമായി ദ്രോഹിക്കുന്നുവെന്നാരോപിച്ച് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറെ ഓട്ടോഡ്രൈവര്‍മാര്‍ വളഞ്ഞു

നീലേശ്വരം: (www.kasargodvartha.com 22.03.2019) ഓട്ടോറിക്ഷ ജീവനക്കാരെ അകാരമണമായി ദ്രോഹിക്കുന്നുവെന്നാരോപിച്ച് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറെ സംഘടിതരായെത്തിയ ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ തടഞ്ഞു നിര്‍ത്തി കൈയ്യേറ്റത്തിന് മുതിര്‍ന്നു. കാഞ്ഞങ്ങാട് സബ് ആര്‍ടിഒ ഓഫീസിലെ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ അനില്‍കുമാറിനെയാണ് വെള്ളിയാഴ്ച രാവിലെ നീലേശ്വരം മടിക്കൈ റോഡില്‍ ആലിങ്കീലില്‍ ശ്രീവത്സം ബസ് സ്റ്റോപ്പിന് സമീപം വെച്ച് ഡ്രൈവര്‍മാര്‍ തടഞ്ഞുവെച്ചത്.
ഓട്ടോറിക്ഷ ജീവനക്കാരെ അകാരമണമായി ദ്രോഹിക്കുന്നുവെന്നാരോപിച്ച് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറെ ഓട്ടോഡ്രൈവര്‍മാര്‍ വളഞ്ഞു

നിരവധി ഓട്ടോറിക്ഷകളിലായി എത്തിയ ഡ്രൈവര്‍മാര്‍ ഡ്രൈവിംഗ് ടെസ്റ്റ് നടത്തുകയായിരുന്ന അനില്‍കുമാറിനെ വാഹനം തടഞ്ഞു നിര്‍ത്തിയാണ് കൈയ്യേറ്റം ചെയ്തത്. സംഭവമറിഞ്ഞെത്തിയ നീലേശ്വരം എസ് ഐ കൈലാസനാഥന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഓട്ടോറിക്ഷ ഡ്രൈവര്‍മാരുടെ പിടിയില്‍ നിന്നും മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറെ രക്ഷപ്പെടുത്തി സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയായിരുന്നു. തങ്ങളെ അകാരണമായി ദ്രോഹിക്കുന്നു എന്നാരോപിച്ച് വെള്ളിയാഴ്ച രാവിലെ മുതല്‍ നീലേശ്വരത്ത് ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ സര്‍വ്വീസ് നിര്‍ത്തിവെച്ചിരുന്നു.

വ്യാഴാഴ്ച നീലേശ്വരത്ത് സര്‍വ്വീസ് നടത്തുകയായിരുന്ന ഓട്ടോറിക്ഷയെ തടഞ്ഞു നിര്‍ത്തി യാത്രക്കാരെ ഇറക്കിവിട്ടതിനു ശേഷം റിക്ഷയുടെ രേഖകള്‍ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ എടുത്തുകൊണ്ടുപോയിരുന്നു. ഇതേ തുടര്‍ന്ന് ഓട്ടോറിക്ഷ ഡ്രൈവേഴ്സ് യൂണിയന്‍ സംസ്ഥാന സെക്രട്ടറി കാറ്റാടി കുമാരന്‍, ജില്ലാ പ്രസിഡണ്ട് കെ ഉണ്ണിനായര്‍ എന്നിവരുടെ നേതൃത്വത്തില്‍ ജോയിന്റ് ആര്‍ടിഒ മുമ്പാകെ ചര്‍ച്ചക്ക് ചെന്നിരുന്നു. എന്നാല്‍ ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ ജോയിന്റ് ആര്‍ടിഒ വിളിച്ചിട്ടും മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ എത്താത്തതിനെ തുടര്‍ന്ന് ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ മണിക്കൂറുകളോളം ഓഫീസ് പ്രവര്‍ത്തനം തടസപ്പെടുത്തുകയും ചെയ്തിരുന്നു. വെള്ളിയാഴ്ച രാവിലെയും സര്‍വ്വീസ് നടത്തുകയായിരുന്ന ഓട്ടോറിക്ഷകള്‍ അനില്‍കുമാര്‍ തടയുകയും രേഖകള്‍ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ് വെള്ളിയാഴ്ച രാവിലെ ഡ്രൈവര്‍മാര്‍ സര്‍വ്വീസ് നിര്‍ത്തിവെച്ച് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറെ തടഞ്ഞുവെച്ചത്.

കഴിഞ്ഞ രണ്ടുമൂന്നു ദിവസങ്ങളിലായി നീലേശ്വരത്ത് ഓട്ടോറിക്ഷ ഡ്രൈവര്‍മാരെ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ അകാരണമായി ദ്രോഹിക്കുന്നതായി ആരോപണമുയര്‍ന്നിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Motor vehicle inspector blocked by Auto drivers, Auto Driver, Protest, Kasaragod, Nileshwaram, News.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia