city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മോട്ടോര്‍ വാഹന വകുപ്പ് പരിശോധനയില്‍ 1225 വാഹനങ്ങള്‍ക്കെതിരെ കേസ്, 14,47,600 രൂപ പിഴ ഈടാക്കി

കാസര്‍കോട്: (www.kasargodvartha.com 15.05.2017) മോട്ടോര്‍ വാഹന വകുപ്പ് കാസര്‍കോട് എന്‍ഫോഴ്‌സ്‌മെന്റ് ഇന്റര്‍സെപ്റ്റര്‍ വാഹനം ഉപയോഗിച്ച് ഏപ്രില്‍ മാസം നടത്തിയ വാഹനപരിശോധനയില്‍ 1,225 വാഹനങ്ങള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. 14,47,600 രൂപ പിഴ ഈടാക്കി. അമിതഭാരം കയറ്റിയ വാഹനങ്ങള്‍ 62, സ്പീഡ് ഗവര്‍ണര്‍ തകരാറായവ -60, ടാക്‌സ്, രജിസ്‌ട്രേഷന്‍, ഫിറ്റ്‌നസ് എന്നിവ തീര്‍ന്ന വാഹനങ്ങള്‍-92, ലൈസന്‍സ് ഇല്ലാതെ വാഹനമോടിച്ച കേസ് 85, മൊബൈല്‍ ഫോണ്‍ 18, കൂളിങ്ങ് പേപ്പര്‍ ഉപയോഗിച്ച വാഹനങ്ങള്‍ 18, ഹെല്‍മെറ്റില്ലാതെ വാഹനമോടിച്ചവ 284, എയര്‍ ഹോണ്‍ 70, സീറ്റ് ബെല്‍റ്റ് ഉപയോഗിക്കാത്തവ 82 മറ്റ് കാരണങ്ങള്‍ 368.

മോട്ടോര്‍ വാഹന വകുപ്പ് പരിശോധനയില്‍ 1225 വാഹനങ്ങള്‍ക്കെതിരെ കേസ്, 14,47,600 രൂപ പിഴ ഈടാക്കി

അപകടങ്ങള്‍ക്ക് കാരണമാകുന്ന രീതിയില്‍ വാഹനം ഓടിച്ച 12 ഡ്രൈവര്‍മാരുടെ മോട്ടോര്‍ ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു. വാഹന പരിശോധനയില്‍ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറായ എ കെ രാജീവന്‍, അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ വി രമേശന്‍, പി സുധാകരന്‍ എന്നിവര്‍ പങ്കെടുത്തു. തുടര്‍ന്നുളള ദിവസങ്ങളിലും പരിശോധന കര്‍ശനമാക്കുമെന്നും ഗതാഗത നിയമലംഘനങ്ങള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതാണെന്നും ആര്‍ ടി ഒ ബാബു ജോണ്‍ അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നി ങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, News, Motor, Vehicle, Police Inquiry, Case, Fine, Accident, Police, Checking, Enforcement Interceptor, Motor vehicle inspection: Case against 1225 vehicles. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia