32 വര്‍ഷം മുമ്പ് വീടുവിട്ട രണ്ടു മക്കളെ കാത്ത് 90 വയസുള്ള ഒരു മാതാവ്
Nov 10, 2017, 13:46 IST
വെള്ളരിക്കുണ്ട്:(www.kasargodvartha.com 10/11/2017) 32 വര്‍ഷം മുമ്പ് വീടുവിട്ട രണ്ടു മക്കളെയും കാത്ത് 90 വയസുള്ള ഒരു മാതാവ് ഇന്നും കഴിയുന്നു. വെസ്റ്റ് എളേരി പഞ്ചായത്തിലെ അടുക്കളംപാടി തടത്തില്‍ അന്നമ്മ ചേടത്തിയാണ് വീടുവിട്ട ജോണിക്കുട്ടിയെയും വിന്‍സന്റിനെയും കാത്തുകഴിയുന്നത്. 11 മക്കളുള്ള അന്നമ്മയുടെ മൂത്തമകനാണ് ജോണി. രണ്ടാമത്തെ മകനാണ് വിന്‍സെന്റ്.
1985 ഡിസംബര്‍ 26 നാണ് മൂത്തമകന്‍ ജോണി ജോലിക്കാണെന്നും പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയത്. എന്നാല്‍ തിരിച്ചെത്തിയില്ല. അന്ന് ജോണിക്ക് 25 വയസായിരുന്നു. 1987 മാര്‍ച്ച് 15നാണ് വിന്‍സെന്റ് വീടുവിട്ടത്. വിന്‍സെന്റിന് അപ്പോള്‍ പ്രായം 22 ആയിരുന്നു. അന്നമ്മയുടെ ഭര്‍ത്താവ് കുര്യാക്കോസ് 15 വര്‍ഷം മുമ്പേ മരണപ്പെട്ടിരുന്നു.
കാണാതായ മക്കള്‍ എവിടെയെങ്കിലും ജോലി ചെയ്ത് ജീവിക്കുന്നുണ്ടാകുമെന്ന വിശ്വാസത്തിലാണ് അന്നമ്മയിപ്പോള്‍. വാര്‍ദ്ധക്യാസുഖത്തെ തുടര്‍ന്ന് കിടപ്പിലായ അന്നമ്മയും ഒമ്പത് മക്കളും സഹോദരങ്ങളായ രണ്ടു പേരെയും കാത്ത് ഇന്നും കഴിച്ചുകൂട്ടുകയാണ് എന്നെങ്കിലും വരുമെന്ന പ്രതീക്ഷയില്‍.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kasaragod, House, Missing, Children, Mother, Waiting, Mother waiting 32 years for missing children