മാതൃഭാഷ അവകാശ ജാഥ: 22 ന് കാസര്‍കോട്ട് നിന്നും തുടങ്ങും
Oct 15, 2016, 12:04 IST
കാസര്‍കോട്: (www.kasargodvartha.com 15.10.2016) കേരളത്തിന്റെ ഭരണവും വിദ്യാഭ്യാസവും കോടതി നടപടികളും മലയാളത്തിലാക്കണമെന്ന ആവശ്യം മുന്‍ നിര്‍ത്തി നിരവധി പ്രക്ഷോഭങ്ങള്‍ക്കും ഇടപെടലുകള്‍ക്കും നേതൃത്വം നല്‍കുന്ന മാതൃഭാഷാ കൂട്ടായ്മയായ ഐക്യമലയാള പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തില്‍ കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ മാതൃഭാഷ അവകാശ ജാഥ സംഘടിപ്പിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മലയാള മാധ്യമ പൊതുവിദ്യാലയങ്ങള്‍ സംരക്ഷിക്കുക, തൊഴില്‍ പരീക്ഷകളും പ്രവേശന പരീക്ഷകളും മലയാളത്തില്‍ കൂടി എഴുതാന്‍ അനുവദിക്കുക, കോടതി ഭാഷ മലയാളമാക്കുക, ഒന്നാം ഭാഷാ ഉത്തരവ് പൂര്‍ണ്ണമായി നടപ്പിലാക്കുക, മലയാള നിയമം നടപ്പില്‍ വരുത്തുക, ആദിവാസികളുടെയും ഭാഷാന്യൂനപക്ഷങ്ങളുടെയും ഭാഷാവകാശങ്ങള്‍ സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കൊണ്ടാണ് മാതൃഭാഷ അവകാശ ജാഥ നടത്തുന്നത്.
ഒക്ടോബര്‍ 22 ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്തെ ഒപ്പുമരച്ചുവട്ടില്‍ വെച്ചാണ് ഉദ്ഘാടന സമ്മേളനം നടക്കുന്നത്. വൈകുന്നേരം 5.30 ന് കാഞ്ഞങ്ങാട് വെച്ച് ജാഥയ്ക്ക് സ്വീകരണവും നല്‍കും. ജാഥ എന്‍ എ നെല്ലിക്കുന്ന് എംഎല്‍എയുടെ അധ്യക്ഷതയില്‍ റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്യും. ഡോ. പി വി പവിത്രന്‍ മുഖ്യ പ്രഭാഷണം നടത്തും. ഡോ. വി പി മാര്‍ക്കോസ് ജാഥാ വിശദീകരണം നടത്തും. ഡോ. എ എം ശ്രീധരന്‍ ആശംസാ പ്രസംഗം നടത്തും. കാഞ്ഞങ്ങാട് മാന്തോപ്പ് മൈതാനത്ത് നടക്കുന്ന സ്വീകരണത്തില്‍ കുഞ്ഞിക്കണ്ണന്‍ കക്കാണത്ത് അധ്യക്ഷത വഹിക്കും.
വാര്‍ത്താസമ്മേളനത്തില്‍ മലയാള ഐക്യവേദി സംസ്ഥാന ജോയിന്റ് സെക്രട്ടറി എന്‍ വി രഞ്ജിത്ത്, ജില്ലാ സെക്രട്ടറി പി രതീഷ്, കെ വി സജീവന്‍, രതീഷ് പിലിക്കോട് എന്നിവര്‍ സംബന്ധിച്ചു.
Keywords: Kerala, kasaragod, March, Press meet, New Bus stand, NA Nellikkunnu MLA, E Chandrashekharan, Inauguration, Thiruvananthapuram.