മാതൃ- ശിശു ആരോഗ്യ സംരക്ഷണ പദ്ധതി അവതരണം
Apr 26, 2012, 22:12 IST

ചെറുവത്തൂര്‍: നീലേശ്വരം ബ്ളോക്ക് പഞ്ചായത്ത് ഗ്രാമ പഞ്ചായത്തുകളുടെ സഹകരണത്തോടെ നടപ്പാക്കുന്ന നൂതന പദ്ധതി മാതൃ- ശിശു ആരോഗ്യ സംരക്ഷണ പദ്ധതിയുടെ അവതരണവും ചര്‍ച്ചയും തിമിരി ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്നു. കെ കുഞ്ഞിരാമന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ബ്ളോക്ക്പഞ്ചായത്ത് പ്രസിഡന്റ് ടി വി ഗോവിന്ദന്‍ അധ്യക്ഷനായി. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് കമ്യൂണിറ്റി മെഡിസിന്‍ വിഭാഗം അഡീഷണല്‍ പ്രൊഫസര്‍ ഡോ. ഇന്ദു പ്രോജക്ട് അവതരിപ്പിച്ചു. സാമൂഹ്യവകുപ്പ് ജില്ലാ ഓഫീസര്‍ ഇന്‍ചാര്‍ജ് എച്ച് എസ് ബാബു, കില ഫാക്കല്‍റ്റി വി വി രാമകൃഷ്ണന്‍, ഡിഡിഒ ലൈന എന്നിവര്‍ സംസാരിച്ചു. ബ്ളോക്ക് പഞ്ചായത്തിനകത്തെ പഞ്ചായത്ത് പ്രസിഡന്റുമാര്‍, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്മാര്‍, ഡോക്ടര്‍മാര്‍, സിഡിഎസ് ചെയര്‍പേഴ്സണ്‍, വിവിധ വകുപ്പ് ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു. ബ്ളോക്ക്പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം ശാന്ത സ്വാഗതവും പി പി പ്രസന്ന നന്ദിയും പറഞ്ഞു.
Keywords: Mother-Child health protection scheme, Cheruvathur, Kasaragod