city-gold-ad-for-blogger
Aster MIMS 10/10/2023

അഞ്ചു വയസുകാരിക്ക് മാതാവില്‍ നിന്നും ക്രൂര മര്‍ദനമേറ്റു: അങ്കണ്‍വാടിയിലെത്തിയ കുഞ്ഞിന്റെ അവസ്ഥ കണ്ട് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ വിവരമറിയിച്ചു, കുട്ടിയെ ഏറ്റെടുക്കാന്‍ തയ്യാറായപ്പോള്‍ മാതാവ് അലമുറയിട്ടു

തൃക്കരിപ്പൂര്‍:(www.kasargodvartha.com 05.12.2019) മാതാവ് ക്രൂരമായി മര്‍ദിച്ച അഞ്ചു വയസുകാരിയെ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ ഏറ്റെടുത്തു.

വലിയപറമ്പ് പഞ്ചായത്തിലെ മാവിലാക്കടപ്പുറത്തു വാടകവീട്ടില്‍ താമസിക്കുന്ന യുവതിയാണ് കുട്ടിയെ മര്‍ദിച്ചത്. നടക്കാന്‍ പോലുമാകാത്ത വിധം കാല്‍ ചതഞ്ഞും മുഖം നീരു വന്നു വീര്‍ത്ത നിലയിലുമായിരുന്നു.

അഞ്ചു വയസുകാരിക്ക് മാതാവില്‍ നിന്നും ക്രൂര മര്‍ദനമേറ്റു: അങ്കണ്‍വാടിയിലെത്തിയ കുഞ്ഞിന്റെ അവസ്ഥ കണ്ട്  ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ വിവരമറിയിച്ചു, കുട്ടിയെ ഏറ്റെടുക്കാന്‍ തയ്യാറായപ്പോള്‍ മാതാവ് അലമുറയിട്ടു

ബുധനാഴ്ച അങ്കണവാടിയിലെത്തിയ കുട്ടിക്ക് അടിയേറ്റ പാടുകള്‍ കണ്ട അങ്കണവാടി ജീവനക്കാരാണ് ആശുപത്രിയിലെത്തിച്ചത്. ആദ്യം ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും പിന്നീട് തൃക്കരിപ്പൂര്‍ താലൂക്ക് ആശുപത്രിയിലെക്ക് മാറ്റുകയാണുണ്ടായത്.

കുട്ടിയേട് എന്തു പറ്റിയെന്നു ചോദിച്ചപ്പോള്‍ വീണു പരുക്കേറ്റതാണെന്നു പറയാന്‍ അമ്മ നിര്‍ദേശിച്ചതായി കുട്ടി പറഞ്ഞു. പിന്നീടാണ് അമ്മ മര്‍ദിച്ച വിവരം കുട്ടി പുറത്തു പറയുന്നത്.

സംഭവമറിഞ്ഞ അമ്മ അങ്കണവാടിയിലെത്തി ബഹളം വെക്കുകയും കുട്ടി ചീത്ത പറഞ്ഞതു കൊണ്ടാണു തല്ലിയതെന്നും വെളിപ്പെടുത്തുകയും ഇനി ആവര്‍ത്തിക്കില്ലെന്നും അറിയിച്ചു. എന്നാല്‍ അമ്മയെ കണ്ട കുട്ടി പേടിച്ച് ഭയന്ന് പിന്‍മാറിയതോടെ കുട്ടിയെ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ ഏറ്റെടുക്കുകയായിരുന്നു. ഇതിനു മുമ്പും കുട്ടിയെ യുവതി മര്‍ദിച്ചതായി നാട്ടുകാര്‍ പറഞ്ഞു.

പഞ്ചായത്ത് അംഗം എം.കെ.എം.അബ്ദുല്‍ ഖാദര്‍, മാവിലാക്കടപ്പുറം ജിഎല്‍പി സ്‌കൂള്‍ പ്രധാന അധ്യാപിക സുലോചന, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ ഗിരിജ, അങ്കണവാടി വര്‍ക്കര്‍ ബിന്ദു, നാസര്‍ മാവിലാക്കടപ്പുറം എന്നിവരാണ് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്. പ്രാഥമിക ചികിത്സ നല്‍കി അങ്കണവാടിയില്‍ തിരിച്ചെത്തിച്ച ശേഷമാണു ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ കുട്ടിയെ ഏറ്റെടുത്തത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: news, Kerala, kasaragod, son, Child Line, hospital, Attack, Cheruvathur, mother attacked daughter: child line took action
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL