city-gold-ad-for-blogger

മാതാവിന്റെ കാല്‍ മകന്‍ തല്ലിയൊടിച്ചു; സംഭവത്തില്‍ പോലീസ് കേസെടുക്കുന്നില്ലെന്ന് ആരോപണം

കാഞ്ഞങ്ങാട്: (www.kasargodvartha.com 15/06/2016) പെറ്റമ്മയെ കാല്‍ അടിച്ച് തകര്‍ത്ത മകനെതിരെ പോലീസ് കേസെടുക്കുന്നില്ലെന്ന് അമ്മയുടെ പരാതി. രാവണീശ്വരം കൊട്ടിലങ്ങാട് ചാലിയംവളപ്പിലെ ലക്ഷ്മിയാണ് (50) ജില്ലാ ആശുപത്രിയില്‍ തന്റെ കദനകഥ പറഞ്ഞ് കണ്ണീര്‍ വാര്‍ക്കുന്നത്.

സ്വന്തം മകന്‍ കൂലിത്തൊഴിലാളി നിഷാ(32)ദാണ് മദ്യലഹരിയില്‍ വീട്ടിലെത്തി പെറ്റമ്മയോട് ഈ ക്രൂരകൃത്യം ചെയ്തത്. ലക്ഷ്മിക്ക് മൂന്നു മക്കളാണ്. നിഷാദും രണ്ട് സഹോദരിമാരും. കുട്ടികളുടെ ചെറുപ്രായത്തില്‍ തന്നെ ഭര്‍ത്താവ് ലക്ഷ്മിയെയും കുട്ടികളെയും ഒഴിവാക്കി വേറെയാണ് താമസം. പിന്നീട് ലക്ഷ്മിയുടെ സഹോദരന്മാരുടെ സംരക്ഷണത്തിലാണ് കുട്ടികള്‍ വളര്‍ന്നത്.

കൂടാതെ ലക്ഷ്മി കൂലിവേല ചെയ്ത് രണ്ട് പെണ്‍കുട്ടികളെ കെട്ടിച്ചയക്കുകയും ചെയ്തു. നിഷാദ് നാട്ടിലെ യുവതിയെ തന്നെ പ്രേമവിവാഹം ചെയ്യുകയായിരുന്നു. രണ്ട് കുട്ടികളും യുവതിയും നിഷാദിനോട് പിണങ്ങി യുവതിയുടെ വീട്ടിലാണത്രേ താമസം. ജൂണ്‍ 4 ന് രാത്രി 11 മണിയോടെ മദ്യലഹരിയില്‍ വീട്ടിലെത്തിയ നിഷാദ് വാതില്‍ തട്ടിയിട്ടും അമ്മ എഴുന്നേറ്റില്ല. പകരം സഹോദരിയാണ് വാതില്‍ തുറന്നു കൊടുത്തത്. ലക്ഷ്മി വാതില്‍ തുറന്ന് കൊടുക്കാത്തതിന്റെ അമര്‍ഷത്തില്‍ കയ്യില്‍ കിട്ടിയ ഇരുമ്പ് ദണ്ഡുകൊണ്ട് ലക്ഷ്മിയുടെ വലതു കാല്‍ അടിച്ച് തകര്‍ക്കുകയായിരുന്നുവെന്നാണ് പരാതി.

വേദന കൊണ്ട് രാവന്തിയോളം വീട്ടില്‍ കിടന്ന ലക്ഷ്മിയെ നാട്ടുകാരാണ് ജില്ലാ ആശുപത്രിയില്‍ എത്തിച്ചത്. ഇതിനിടയില്‍ മകനെതിരെ പരാതിയുമായി സ്റ്റേഷനിലെത്തിയ നാട്ടുകാരോട് ബേക്കല്‍ പോലീസ് ലക്ഷ്മി നേരിട്ട് വന്ന് പരാതി നല്‍കണമെന്ന് ആവശ്യപ്പെട്ടുവത്രേ. ജില്ലാ ആശുപത്രിയില്‍ കാലില്‍ പ്ലാസ്റ്ററിട്ട് തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന ലക്ഷ്മി എങ്ങനെയാണ് പരാതിയുമായി പോലീസ് സ്റ്റേഷനില്‍ എത്തേണ്ടതെന്ന് നാട്ടുകാര്‍ ചോദിക്കുന്നു.

ഇതിന് മുമ്പ് നിഷാദിന്റെ ക്രൂരമര്‍ദനത്തിന് ലക്ഷ്മി ഇരയായിരുന്നു. മദ്യലഹരിയിലെത്തിയ നിഷാദ് ലക്ഷ്മിയുടെ തലമുടി പിടിച്ച് ചുമരിലിടിക്കുകയും ഇതിനിടയില്‍ മുന്‍വശത്തെ പല്ല് കൊഴിയുകയും ചെയ്തിരുന്നു. വീട്ടില്‍ മകന്റെ ശല്യം ഏറി വരുന്നതു കൊണ്ട് ലക്ഷ്മി സ്വന്തമായി തന്നെ അടുപ്പ് കൂട്ടി ഭക്ഷണം പാകം ചെയ്ത് കഴിക്കുകയാണ് ചെയ്യുന്നത്.

മാതാവിന്റെ കാല്‍ മകന്‍ തല്ലിയൊടിച്ചു; സംഭവത്തില്‍ പോലീസ് കേസെടുക്കുന്നില്ലെന്ന് ആരോപണം


Keywords : Assault, Son, Complaint, Case, Hospital, Injured, Kasaragod.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia