യുവതി മൂന്നുവയസുള്ള മകനുമൊത്ത് യുവാവിനോടൊപ്പം വീടുവിട്ടു
Apr 18, 2012, 15:45 IST
![]() |
Srikala |
![]() |
Shreyas |
വൈകിട്ട് മൂന്നുമണിക്ക് ബേത്തൂര്‍പാറയിലേക്കെന്നുപറഞ്ഞാണ് ശ്രീകല മകനെയും കൂട്ടി വീട്ടില്‍ നിന്നും പോയത്. പിന്നീട് കാണാതായതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇരിയണ്ണി പേരടുക്കത്തെ ജിതേഷിനോടൊപ്പം പോയതാണെന്ന് വിവരം ലഭിക്കുകയായിരുന്നു.
മുന്നാട് പേരിയയിലെ സുരേഷിന്റെ ഭാര്യയാണ് ശ്രീകല. സുമോ ഡ്രൈവറായ് ജിതേഷിനൊപ്പമാണ് യുവതി മകനെയും കൂട്ടി പോയതെന്ന് പോലീസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ശ്രീകലയുടെ മൊബൈല്‍ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. പോലീസ് യുവതിക്കും മകനും വേണ്ടിയുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്.
Keywords: Kasaragod, Missing, Son, Mother