സഹോദരിയുടെയും ഭര്‍ത്താവിന്റെയും മണ്‍വെട്ടി കൊണ്ടുള്ള അടിയേറ്റ് മാതാവും മകനും ആശുപത്രിയില്‍
Aug 24, 2017, 19:27 IST
വെള്ളരിക്കുണ്ട്: (www.kasargodvartha.com 24.08.2017) സഹോദരിയുടെയും ഭര്‍ത്താവിന്റെയും മണ്‍വെട്ടികൊണ്ടുള്ള അടിയേറ്റ് മാതാവിനും മകനും പരിക്ക്. ഇരുവരെയും ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളരിക്കുണ്ട് വള്ളിക്കടവിലെ ആന്റോയുടെ ഭാര്യ ജോയ്സി (41), മകന്‍ ആല്‍ബിന്‍(15) എന്നിവരെയാണ് ജോയ്സിയുടെ സഹോദരി മേഴ്സിയും ഭര്‍ത്താവ് ജോഷിയും ചേര്‍ന്ന് മണ്‍വെട്ടി കൊണ്ട് തലക്കടിച്ച് പരിക്കേല്‍പ്പിച്ചത്.
ജോയ്സിയുടെ വീട്ടില്‍ താമസിച്ചിരുന്ന പിതാവിനെ ഒരാഴ്ച്ച മുമ്പ് മേഴ്സിയും ജോഷിയും ചേര്‍ന്ന് ഇവരുടെ വീട്ടിലേക്ക് കൂട്ടികൊണ്ടു പോയിരുന്നു. എന്നാല്‍ ഒരാഴ്ച്ച കഴിഞ്ഞിട്ടും പിതാവിനെ കൂട്ടിക്കൊണ്ടു വരാത്തതിനെ ചോദ്യം ചെയ്തതിനാണ് സഹോദരിയും ഭര്‍ത്താവും വീട്ടില്‍ കയറി ആക്രമണം നടത്തിയതെന്ന് അക്രമം കാട്ടിയതെന്ന് ജോയ്സി പറയുന്നു.
വീട്ട് മുറ്റത്തുണ്ടായിരുന്ന മണ്‍വെട്ടിയെടുത്ത് ജോഷി ജോയ്സിയുടെ തലക്കടിക്കുകയായിരുന്നു. മേഴ്സി കമ്പിപ്പാര കൊണ്ടും അടിച്ചു. മാതാവിനെ ആക്രമിക്കുന്നത് തടയാന്‍ ശ്രമിച്ചപ്പോഴാണ് ആല്‍ബിനും അക്രമത്തിനിരയായത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Vellarikundu, hospital, Assault, Mother and son hospitalized after assault