വിവാഹ വീട്ടില്‍ സംഘട്ടനം: അമ്മയും മകനും ആശുപത്രിയില്‍
Jul 15, 2012, 13:05 IST
കാസര്‍കോട്: വിവാഹ വീട്ടിലുണ്ടായ സംഘട്ടനത്തില്‍ അമ്മയ്ക്കും മകനും പരിക്കേറ്റു. പരവനടുക്കം എസ്.സി കോളനിയിലെ എന്‍. ബാബുവിന്റെ മകന് പി. രാജേഷ്(29), മാതാവ് രാധ(49) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ശനിയാഴ്ച രാത്രി കോളിയടുക്കത്തെ ബന്ധുവിന്റെ വീട്ടില്‍ വിവാഹത്തിന് പോയതായിരുന്നു ഇവര്‍. രാജേഷിന്റെ സഹോദരന് ശൈലേഷിനെ ഒരു സംഘം മര്‍ദ്ദിക്കുന്നത് കണ്ട് തടയാന്‍ ചെന്നപ്പോഴാണ് രാജേഷിനെയും, രാധയെയും മര്‍ദ്ദിച്ചത്. രാധയെ തള്ളി താഴെയിട്ട് കാലുകൊണ്ട് ചവിട്ടിയതായും പറയുന്നു.
ഇരുപതോളം വരുന്ന സംഘമാണ് അക്രമത്തിന് പിന്നിലെന്ന് ആശുപത്രിയില്‍ കഴിയുന്നവര്‍ പറഞ്ഞു. ശൈലേഷിനെ ഇരട്ടപ്പേര് വിളിച്ച് കളിയാക്കിയത് ചോദ്യം ചെയ്തതിനായിരുന്നു മര്‍ദ്ദനം.
Keywords: Mother and son, Attacked, Koliyadukkam, Kasaragod