Death | കാഞ്ഞങ്ങാട്ട് പ്രസവത്തിനിടെ നവജാതശിശുവും പിന്നാലെ അമ്മയും മരിച്ചു

● ദീപയുടേത് രണ്ടാമത്തെ പ്രസവമായിരുന്നു
● സംഭവത്തിൽ പൊലീസ് കേസെടുത്തു.
കാഞ്ഞങ്ങാട്: (KasargodVartha) പ്രസവത്തിനിടെ നവജാത ശിശുവും പിന്നാലെ അമ്മയും മരിച്ചു. പ്രവാസിയായ പള്ളിക്കര ചേറ്റുകുണ്ട് കീക്കാനത്തെ സാഗറിന്റെ ഭാര്യ ദീപയും (30) നവജാത ശിശുവുമാണ് മരിച്ചത്. ദീപയുടേത് രണ്ടാമത്തെ പ്രസവമായിരുന്നു. തിങ്കളാഴ്ച വൈകീട്ടോടെയാണ് യുവതിയെ പ്രസവത്തിനായി കാഞ്ഞങ്ങാട്ടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
മണിക്കൂറുകൾക്കുള്ളിൽ പ്രസവം നടന്നു. പ്രസവത്തിനിടയില്‍ തന്നെ കുഞ്ഞ് മരണപ്പെട്ടു. അമിത രക്തസ്രാവം ഉണ്ടായതിനെ തുടർന്ന് ദീപയെ ഉടന്‍ പരിയാരത്തെ കണ്ണൂർ മെഡികല്‍ കോളജ് ആശുപത്രിയിലേക്ക് എത്തിച്ച് ശസ്ത്രക്രിയക്ക് വിധേയയാക്കിയെങ്കിലും രാത്രിയോടെ മരണം സംഭവിച്ചു.
വിവരമറിഞ്ഞ് ശാർജയിലുള്ള ഭര്‍ത്താവ് സാഗര്‍ നാട്ടിലേക്ക് പുറപ്പെട്ടിട്ടുണ്ട്. സായ ഏക മകളാണ്. യുവതിയുടെ വീട് ബേക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിലായതിനാൽ ഇരുവരുടെയും മരണത്തില്‍ ബേക്കല്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. കുഞ്ഞിന്റെ മൃതദേഹവും പോസ്റ്റ് മോര്‍ടത്തിനായി പരിയാരത്തേക്ക് മാറ്റി. പഴയകാല ഫുട്ബോൾ - കബഡി താരം നീലേശ്വരം കൊട്രച്ചാലിലെ ബാലകൃഷ്ണൻ്റെ മകളാണ് ദീപ.
A mother and her newborn died during childbirth in Kanhangad. Despite surgery due to severe bleeding, the mother passed away, and an unnatural death case has been filed.
#ChildbirthDeath, #KanhangadNews, #UnnaturalDeath, #KeralaNews, #MotherAndChild, #KasaragodNews