city-gold-ad-for-blogger

മകളും അമ്മയും ജീവനൊടുക്കിയത് വിവാഹിതയാകാത്തതിലുള്ള മനോവിഷമം മൂലം

മകളും അമ്മയും ജീവനൊടുക്കിയത് വിവാഹിതയാകാത്തതിലുള്ള മനോവിഷമം മൂലം
Savitha
കാസര്‍കോട്: മകളും അമ്മയും കിണറ്റില്‍ ചാടി ജീവനൊടുക്കിയതാണെന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി. വിദ്യാനഗര്‍ ഉളിയത്തടുക്ക റൂട്ടില്‍ ഉദയഗിരിയിലെ വനംവകുപ്പ് ഓഫീസിന് പിറകുവശം താമസിക്കുന്ന പരേതനായ ഭരതന്റെ ഭാര്യ സീമന്തിനി(55), മകള്‍ സവിത(32) എന്നിവരാണ് തിങ്കളാഴ്ച രാവിലെ കിണറ്റില്‍ ചാടി മരിച്ചത്. പുലര്‍ച്ചെ അഞ്ച് മണിക്കും രാവിലെ 10 മണിക്കുമിടയിലുമാണ് മരണം സംഭവിച്ചത്.
മൃതദേഹങ്ങള്‍ തിങ്കളാഴ്ച വൈകീട്ടോടെയാണ് കിണറ്റില്‍ കണ്ടെത്തിയത്. ഇരുവരേയും കാണാതായതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങള്‍ കിണറ്റില്‍ കാണപ്പെട്ടത്. ഫയര്‍ഫോഴ്‌സെത്തി മൃതദേഹങ്ങള്‍ പുറത്തെടുത്തത്. ചൊവ്വാഴ്ച രാവിലെ ജനറല്‍ ആശുപത്രിയില്‍ പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.

മകളും അമ്മയും ജീവനൊടുക്കിയത് വിവാഹിതയാകാത്തതിലുള്ള മനോവിഷമം മൂലം
Seemanthini 
സവിത വിദ്യാനഗറിലെ കെ.സി.എം.പി സൊസൈറ്റിയിലെ ജീവനക്കാരിയായിരുന്നു. മാതാവ് സീമന്തിനി അസുഖത്തെ തുടര്‍ന്ന് മനോവിഷമത്തിലായിരുന്നു. ഇതിനിടയില്‍ സവിതയുടെ വിവാഹം നടക്കാത്തതിലുള്ള മനോവിഷമവും സീമന്തിനിയെ അലട്ടികൊണ്ടിരുന്നു. ഇവരുടെ ഒരു മകന്‍ ജയരാജ് സിംഗപ്പൂരിലും മറ്റൊരു മകന്‍ ഭോപ്പാലിലും ജോലി ചെയ്യുന്നു. ഒരാഴ്ച മുമ്പാണ് ജയരാജ് നാട്ടിലെത്തി തിരിച്ചുപോയത്.

സവിത സൊസൈറ്റിയില്‍ ഒരാഴ്ചയിലേറെയായി അവധിയിലാണ്. സീമന്തിനിയും സവിതയും ജയരാജന്‍ നാട്ടില്‍ വന്നപ്പോള്‍ വിനോദയാത്രയ്ക്കും പോയിരുന്നു. ഇതിനുശേഷം വയറുവേദയാണെന്ന് പറഞ്ഞാണ് സൊസൈറ്റിയില്‍ ജോലിക്ക് പോകാതിരുന്നത്. തിങ്കളാഴ്ച ജോലിക്ക് വരാതിരുന്നതിനെ തുടര്‍ന്ന് കൂടെ ജോലി ചെയ്യുന്നവര്‍ ഫോണില്‍ വിളിച്ചിട്ടും മറുപടി കിട്ടാതായപ്പോഴാണ് ഇവര്‍ വീട്ടിലെത്തിയത്. വീടിന്റെ വാതില്‍ തുറന്ന് കിടന്ന നിലയിലായിരുന്നു. തൊട്ടടുത്തുള്ള ബന്ധുവിനെ വിവരമറിയിച്ചതിനെ തുടര്‍ന്ന് നടത്തിയതിരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

കാസര്‍കോട്ട് അമ്മയുടെയും മകളുടെയും മൃതദേഹം കിണറ്റില്‍ കണ്ടെത്തി

Keywords: Kasaragod, Daughter, Mother, Suicide, Marriage, Well, Deadbody  

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia