മകളും അമ്മയും ജീവനൊടുക്കിയത് വിവാഹിതയാകാത്തതിലുള്ള മനോവിഷമം മൂലം
Jun 19, 2012, 14:00 IST
![]() |
Savitha |
മൃതദേഹങ്ങള്‍ തിങ്കളാഴ്ച വൈകീട്ടോടെയാണ് കിണറ്റില്‍ കണ്ടെത്തിയത്. ഇരുവരേയും കാണാതായതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങള്‍ കിണറ്റില്‍ കാണപ്പെട്ടത്. ഫയര്‍ഫോഴ്‌സെത്തി മൃതദേഹങ്ങള്‍ പുറത്തെടുത്തത്. ചൊവ്വാഴ്ച രാവിലെ ജനറല്‍ ആശുപത്രിയില്‍ പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.
![]() |
Seemanthini |
സവിത സൊസൈറ്റിയില്‍ ഒരാഴ്ചയിലേറെയായി അവധിയിലാണ്. സീമന്തിനിയും സവിതയും ജയരാജന്‍ നാട്ടില്‍ വന്നപ്പോള്‍ വിനോദയാത്രയ്ക്കും പോയിരുന്നു. ഇതിനുശേഷം വയറുവേദയാണെന്ന് പറഞ്ഞാണ് സൊസൈറ്റിയില്‍ ജോലിക്ക് പോകാതിരുന്നത്. തിങ്കളാഴ്ച ജോലിക്ക് വരാതിരുന്നതിനെ തുടര്‍ന്ന് കൂടെ ജോലി ചെയ്യുന്നവര്‍ ഫോണില്‍ വിളിച്ചിട്ടും മറുപടി കിട്ടാതായപ്പോഴാണ് ഇവര്‍ വീട്ടിലെത്തിയത്. വീടിന്റെ വാതില്‍ തുറന്ന് കിടന്ന നിലയിലായിരുന്നു. തൊട്ടടുത്തുള്ള ബന്ധുവിനെ വിവരമറിയിച്ചതിനെ തുടര്‍ന്ന് നടത്തിയതിരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
Keywords: Kasaragod, Daughter, Mother, Suicide, Marriage, Well, Deadbody