യുവതിയേയും രണ്ടുമക്കളേയും കാണാതായി
Jun 29, 2012, 15:06 IST
പയ്യന്നൂര്‍ : ക്വാര്‍ട്ടേഴ്‌സില്‍ നിന്ന് യുവതിയേയും കൂട്ടികളേയും കാണാതായി. പയ്യന്നൂര്‍ പുഞ്ചക്കാട് ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന കെ.ഡി. സെബാസ്റ്റ്യന്റെ ഭാര്യ ഷീജ (38), മക്കളായ ഷെറിന്‍ മേരി(14), സ്റ്റെയിന്‍ സെബാസ്റ്റ്യന്‍(12) എന്നിവരെയാണ് കാണാതായി.
ജൂണ്‍ 22നാണ് ഇവരെ കാണാതായതെന്ന് പരാതിയില്‍ പറയുന്നു. ഭര്‍ത്താവ് സെബാസ്റ്റ്യന്റെ പരാതിയിലാണ് പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിരിക്കുന്നത്. ക്വാര്‍ട്ടേഴ്‌സില്‍ നിന്നും അപ്രത്യക്ഷരായ യുവതിയേയും മക്കളേയും കണ്ടെത്താനായിട്ടില്ല. അതേസമയം എറണാകുളം സ്വദേശിയായ ബാബുവിന്റെ കൂടെ പോയതാണെന്ന് വിവരം ലഭിച്ചിട്ടുണ്ട്. ഇവരെ കണ്ടെത്താന്‍ അന്വേഷണം എറണാകുളത്തേക്കു വ്യാപിപ്പിച്ചു.
അതിനിടെ രണ്ടുമാസം മുമ്പ് കാണാതായ രാമന്തളി വടക്കമ്പാട്ടെ ഗീത (31) മക്കളായ ശ്രീരാഗ്(10), ശ്രീരാജ് (ഏഴ്) ആറുമാസം പ്രായമായ പെണ്‍കുഞ്ഞ് എന്നിവരെ ഇതുവരെ കണ്ടെത്തിയിട്ടില്ല. ഏപ്രില്‍ 25 നായിരുന്നു ഇവരെ കാണാതായത്. ഗീതയുടെ സഹോദരന്‍ ഷണ്‍മുഖന്‍ നല്‍കിയ പരാതിയില്‍ പയ്യന്നൂര്‍ പോലീസ് കേസെടുത്തിരുന്നുവെങ്കിലും അന്വേഷണം വഴിമുട്ടിയിരിക്കുകയാണ്. ഗീത അയല്‍ക്കാരനായ രണ്ട് മക്കളുടെ പിതാവായ രജേഷിനൊപ്പം പോയതാണെന്ന് അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു.

Keywords: Payyannur, Missing, Kasaragod, Children, Mother