നിയമവ്യവസ്ഥയെ വെല്ലുവിളിക്കലാണ് ഏറ്റവും വലിയ രാജ്യദ്രോഹമെന്ന് ഡോ. സെബാസ്റ്റ്യന്‍ പോള്‍
Feb 27, 2016, 10:00 IST
നീലേശ്വരം: (www.kasargodvartha.com 27.02.2016) നിയമവ്യവസ്ഥയെ വെല്ലുവിളിക്കലാണ് ഏറ്റവും വലിയ രാജ്യദ്രോഹമെന്ന് പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ ഡോ. സെബാസ്റ്റ്യന്‍ പോള്‍. ആര്‍ എസ് എസ് - കേന്ദ്രസര്‍ക്കാര്‍ ഗൂഢാലോചനയ്ക്കും ജനാധിപത്യ ധ്വംസനത്തിനുമെതിരെ നീലേശ്വരത്തു നടത്തിയ ഏരിയാതല ഇടതുപക്ഷ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭരണഘടനയില്‍ പറഞ്ഞതനുസരിച്ച് പ്രവര്‍ത്തിക്കലാണ് യഥാര്‍ഥ രാജ്യസ്‌നേഹം. ദേശീയപതാക കൈയ്യിലേന്തി കലാപം നടത്തുന്നത് ന്യായവും വിദ്യാര്‍ത്ഥി ചര്‍ച്ചകള്‍ രാജ്യദ്രോഹവും എന്ന കാഴ്ചപ്പാടണ് രാജ്യദ്രോഹം. ഇത്തരം ദ്രോഹങ്ങളാണ് അധികാരത്തിന്റെ മറവില്‍ ബി ജെ പി ചെയ്യുന്നത്. ഈ ലോകത്തെ മുഴുവന്‍ സ്‌നേഹിക്കണമെന്ന് പഠിപ്പിച്ച ടാഗോറിനെയും നാളെ രാജ്യദ്രോഹിയെന്നു വിളിക്കാന്‍ മതവര്‍ഗീയവാദികള്‍ മടിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കെ ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. കെ പി സതീഷ് ചന്ദ്രന്‍, എം രാജഗോപാല്‍, വി കെ രാജന്‍, ടി കെ രവി, പ്രൊഫ. കെ പി ജയരാജന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Keywords: Nileshwaram, journalists, Flag, BJP, kasaragod, Political party, Dr. Sebastian Paul, Left wing, Prof. K P Jayarajan.