city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

റേഷന്‍ കാര്‍ഡ്: അതീവ ദുര്‍ബല വിഭാഗത്തിലും ഞെട്ടിക്കുന്ന മറിമായം, കോടികളുടെ ആസ്തിയുള്ള കൊള്ളപ്പലിശക്കാരന്റെ കുടുംബവും അതീവ ദുര്‍ബല വിഭാഗത്തില്‍

കാസര്‍കോട്: (www.kasargodvartha.com 27/10/2016) റേഷന്‍ കാര്‍ഡ് പ്രയോരിറ്റി ലിസ്റ്റുകളില്‍ ഞെട്ടിക്കുന്ന മറിമായത്തിന്റെ പ്രവാഹം തുടരുന്നു. അഷ്ടിക്ക് വകയില്ലാത്തവര്‍ മുന്‍ഗണനാ ലിസ്റ്റില്‍ നിന്നും പുറത്തായെങ്കിലും കോടികളും ലക്ഷങ്ങളും ആസ്തിയുള്ളവരും, കൊള്ളപ്പലിശക്കാരും, വ്യവസായ പ്രമുഖരും മുന്‍ഗണനാ ലിസ്റ്റില്‍ ഇടംനേടിയിരിക്കുകയാണ്.

ലിസ്റ്റ് പരിശോധിക്കപ്പെട്ട പല സ്ഥലത്തും ഈ സ്ഥിതിയാണ് നിലനില്‍ക്കുന്നത്. എന്ത് മാനദണ്ഡമാണ് ഈ ലിസ്റ്റുണ്ടാക്കാന്‍ ഉദ്യോഗസ്ഥര്‍ നോക്കിയതെന്ന് ആര്‍ക്കും മനസ്സിലാകുന്നില്ല. കാസര്‍കോട് താലൂക്കിലെ ചെങ്കള പഞ്ചായത്തില്‍ എ ആര്‍ ഡി 83-ാം നമ്പര്‍ റേഷന്‍ കടയിലെ പ്രയോരിറ്റി (എ എ വൈ) ലിസ്റ്റില്‍ ഉള്‍പെട്ടിരിക്കുന്നവരില്‍ കോടികള്‍ ആസ്തിയുള്ള, ഓപറേഷന്‍ കുബേര സമയത്ത് ബ്ലേഡ് ഇടപാടിനെ തുടര്‍ന്ന് അറസ്റ്റ് ചെയ്യപ്പെട്ട ആളുടെ കുടുംബവുമുണ്ട്. www.kasargodvartha.com

പട്ടിക വര്‍ഗക്കാരും അതീവ ദുര്‍ബല വിഭാഗക്കാരും മാത്രം ഉള്‍പെടേണ്ട എ എ വൈ വിഭാഗത്തിലാണ് ബ്ലേഡ് കുടുംബവും ഉള്ളത്. ഇതേവിഭാഗത്തിലുള്ള റേഷന്‍ കാര്‍ഡ് ലഭിച്ചാല്‍ ഇവര്‍ക്ക് മാസത്തില്‍ സൗജന്യമായി 35 കിലോ അരി ലഭിക്കും. വ്യാജ രേഖകളുണ്ടാക്കി സര്‍ക്കാരിന്റെ ആനുകൂല്യങ്ങളെല്ലാം കൈപറ്റുന്ന ഇവര്‍ മുമ്പും ഈ ലിസ്റ്റില്‍ ഉള്‍പെട്ടിരുന്നു. നിലവില്‍ ഇവര്‍ക്ക് 3,000 സ്‌ക്വയര്‍ ഫീറ്റില്‍ കുടുതലുള്ള മാളിക വീടും ആഢംഭര വാഹനങ്ങളും നാട്ടിലെമ്പാടും വാടകയ്ക്ക് നല്‍കിയിരിക്കുന്ന വീടുകളും ക്വാര്‍ട്ടേഴ്‌സുകളും ഏക്കര്‍ കണക്കിന് സ്ഥലവുണ്ട്. എന്നിട്ടും പുതിയ എ എ വൈ ലിസ്റ്റില്‍ ഇവര്‍ കയറിക്കൂടിയത് ദുരൂഹമാണെന്ന് നാട്ടുകാര്‍ പറയുന്നു. www.kasargodvartha.com

ചെര്‍ക്കള പാടി റോഡിന് സമീപം ബാലടുക്കയില്‍ ഇവര്‍ക്ക് 80 സെന്റ് സ്ഥലത്താണ് വലിയ മാളിക വീടുള്ളത്. വീടിന് സമീപം തന്നെ വലിയ ക്വാര്‍ട്ടേഴ്‌സുമുണ്ട്. ചെങ്കള പഞ്ചായത്തില്‍ ബ്ലേഡുകാരന്റെ ഭാര്യയുടെ പേരില്‍ തന്നെ എട്ടോളം വീടുകള്‍ ഉള്ളതായി വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നു. ഇവര്‍ക്ക് പുറമെ വീട്ടില്‍ രണ്ടും മൂന്നും ആഢംബര വാഹനങ്ങളുള്ള ഇവരുടെ അടുത്ത ബന്ധുക്കളും മകളുമൊക്കെ മുന്‍ഗണനാ ലിസ്റ്റില്‍ കടന്നുകൂടിയിട്ടുണ്ട്. www.kasargodvartha.com

എന്നാല്‍ സ്വന്തമായി വീടോ, ഭൂമിയോ ഇല്ലാതെ വാടക ക്വാര്‍ട്ടേഴ്‌സിലും പുറമ്പോക്കിലും താമസിക്കുന്ന പലരും മുന്‍ഗണനാ ലിസ്റ്റിന് പുറത്താണ്. മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയില്‍ രണ്ടും മൂന്നും തവണ അപേക്ഷിച്ച് അവസാനം ബി പി എല്‍ ലിസ്റ്റില്‍ ഉള്‍പെടുത്തണമെന്ന് സ്‌ക്രീനിംഗ് കമ്മിറ്റി പ്രഖ്യാപിച്ച പലരും ലിസ്റ്റിലില്ലാത്ത സമയത്താണ് കോടീശ്വരന്‍മാര്‍ ഇടംപിടിച്ചത്.

റേഷന്‍ കാര്‍ഡ്: അതീവ ദുര്‍ബല വിഭാഗത്തിലും ഞെട്ടിക്കുന്ന മറിമായം, കോടികളുടെ ആസ്തിയുള്ള കൊള്ളപ്പലിശക്കാരന്റെ കുടുംബവും അതീവ ദുര്‍ബല വിഭാഗത്തില്‍


Keywords : Kasaragod, Ration Card, Complaint, Investigation, Priority List, Fake Documents, More troubles in Ration card. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia