കാസര്‍കോട് ജില്ലയ്ക്കുള്ളത് ഒത്തിരിയേറെ വികസന സാധ്യതകള്‍: ആസൂത്രണബോര്‍ഡ് വൈസ് ചെയര്‍മാന്‍ ഡോ. വി കെ രാമചന്ദ്രന്‍, ശില്പശാലയില്‍ ഉയര്‍ന്നത് വികസന മന്ത്രം
Jun 23, 2018, 20:27 IST
കാസര്‍കോട്: (www.kasargodvartha.com 23.06.2018) വിവിധ മേഖലകളില്‍ ഒത്തിരിയേറെ വികസന സാധ്യതകളാണ് കാസര്‍കോട് ജില്ലയിലുളളതെന്ന് സംസ്ഥാന ആസൂത്രണബോര്‍ഡ് വൈസ് ചെയര്‍മാന്‍ ഡോ. വി കെ രാമചന്ദ്രന്‍ പറഞ്ഞു. ജില്ലാതല വരുമാനത്തില്‍ ജില്ലയുടെ വളര്‍ച്ചാ നിരക്ക് ഉയര്‍ന്നതാണ്. പ്രതിശീര്‍ഷ വരുമാനവും സംസ്ഥാന ശരാശരിയെക്കാള്‍ ഉയര്‍ന്നത്. കൃഷി, മൃഗവിഭവം, മത്സ്യം, വ്യാവസായിക, വിനോദസഞ്ചാര സാധ്യതകള്‍ ഏറെയുള്ള ജില്ലയുടെ മൊത്തത്തിലുള്ള വികസനത്തിനുവേണ്ടിയാണ് സംസ്ഥാനസര്‍ക്കാര്‍ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
കാസര്‍കോട് മുന്‍സിപ്പല്‍ ടൗണ്‍ഹാളില്‍ അധികാര വികേന്ദ്രീകരണത്തിന്റെ രജത ജൂബിലി(രജതം 2018) യുടെ ഭാഗമായി നടത്തിയ ഏകദിന ശില്പശാലയും സംഗമവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പദ്ധതി തയ്യാറാക്കുന്നതില്‍ കാസര്‍ഗോഡ് ജില്ലാ ആസുത്രണ സമിതി(ഡിപിസി)യുടെ പരിശ്രമങ്ങള്‍ അഭിനന്ദാര്‍ഹമാണ്. സ്ഥല സംബന്ധിയായ സംയോജനം, മേഖലാ സംയോജനം, വിഭവങ്ങളുടെ സംയോജനം എന്നിവയിലൂടെ ജില്ലകളുടെ സന്തുലിതവും സംയോജിതവുമായ വികസനം കൈവരിക്കുക എന്നതാണ് ജില്ലാ പദ്ധതി രൂപീകരണത്തിലൂടെ ലക്ഷ്യമിടുന്നത്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, വകുപ്പുകള്‍, അക്കാദമിക പണ്ഡിതര്‍, വിദഗ്ധര്‍, സന്നദ്ധപ്രവര്‍ത്തകര്‍ എന്നിവരുടെ പങ്കാളിത്തത്തോടെ ഡിപിസി തയ്യാറാക്കിയ ജില്ലാ പദ്ധതി രേഖ കാസര്‍കോടിന്റെ വികസന ചരിത്രത്തിലെ വിലപ്പെട്ട രേഖയാണ്. സംയോജിത പദ്ധതികള്‍ ഉള്‍പ്പെടെ സമഗ്ര പദ്ധതി നിര്‍ദ്ദേശങ്ങള്‍ വരച്ചുകാട്ടുന്നതാണ് ഈ പദ്ധതി രേഖ. ജില്ലാ പദ്ധതി തയ്യാറാക്കുന്നതില്‍ സംഭാവനചെയ്ത തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍, വിദഗ്ധര്‍, ഇതുമായി ബന്ധപ്പെട്ടവര്‍ എല്ലാവരും ജില്ലയ്ക്കുവേണ്ടി വികസന തന്ത്രം തീരുമാനിക്കുന്നതില്‍ സഹായിച്ചിട്ടുണ്ട്. കാസര്‍കോട് ജില്ലാ പദ്ധതിയുടെ പ്രകാശനം സംസ്ഥാനത്തെ പങ്കാളിത്ത ആസൂത്രണ പ്രക്രിയയിലെ പ്രധാനപ്പെട്ട നാഴികക്കല്ലാണെന്നും അദ്ദേഹം പറഞ്ഞു. 201819 ലെ വാര്‍ഷിക പദ്ധതി ജില്ലാ പദ്ധതിക്കു കീഴില്‍ സംയോജിത പ്രോജക്ടുകള്‍ ഏറ്റെടുക്കുന്നതിന് ജില്ലകളെ പ്രോത്സാഹിപ്പിക്കുന്നതിനായി 40 കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. രജതജൂബിലി സ്മരണികയുടെ പ്രകാശനവും അദ്ദേഹം നിര്‍വഹിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എജിസി ബഷീര്‍ അധ്യക്ഷതവഹിച്ചു. ജില്ലാ പദ്ധതി രേഖയുടെ പ്രകാശനം എം.രാജഗോപാലന്‍ എംഎല്‍എ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എജിസി ബഷീറിന് നല്‍കി പ്രകാശനം ചെയ്തു. മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാരായ സി. അഹമ്മദ്കുഞ്ഞി, ഇ.പത്മാവതി, എം.വി ബാലകൃഷ്ണ്‍ മാസ്റ്റര്‍, അഡ്വ. പി പി ശ്യാമളദേവി എന്നിവര്‍ കഴിഞ്ഞകാല അനുഭവങ്ങള്‍ പങ്കുവച്ചു.
മുന്‍ ചീഫ് സെക്രട്ടറി എസ് എം വിജയാനന്ദ് മുഖ്യപ്രഭാഷണം നടത്തി. ജനകീയാസൂത്രണം രണ്ടാം ഘട്ടം; മാറുന്ന സമീപനവും പ്രൊജക്ടുകളുടെ ഗുണപരതയും എന്ന വിഷയത്തില്‍ സംസ്ഥാന ആസൂത്രണ ബോര്‍ഡ് അംഗം ഡോ കെ എന്‍ ഹരിലാല്‍ സംസാരിച്ചു.
ജില്ലാ കളക്ടര്‍ ജീവന്‍ബാബു.കെ ജില്ലാ പദ്ധതി അവതരിപ്പിച്ചു. മിഷനുകളും തദ്ദേശ ഭരണസ്ഥാപനങ്ങളും എന്ന വിഷയത്തില്‍ കില ഡയറക്ടര്‍ ഡോ.ജോയ് ഇളമണ്‍, കാസര്‍കോടിന്റെ പശ്ചാത്തലത്തില്‍ നൈപുണി വികസനത്തിന്റെ പ്രാധാന്യം എന്ന വിഷയത്തില്‍ കോഴിക്കോട് യു.എല്‍ സൈബര്‍ പാര്‍ക്ക് ഡയറക്ടര്‍ ഡോ.ടി.പി സേതുമാധവന്‍, കാര്‍ഷിക മേഖലയിലെ നൂതന കൃഷിരീതികളും പ്രയോഗങ്ങളും എന്ന വിഷയത്തില്‍ സിപിസിആര്‍ഐ പ്രിന്‍സിപ്പല്‍ ഡോ.തമ്പാന്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് വിവിധ തദ്ദേശഭരണ സ്ഥാപന പ്രതിനിധികള്‍ മാതൃക പ്രൊജക്ടറുകളുടെ അവതരണം നടത്തി. ജില്ലാ പ്ലാനിംഗ് ഓഫീസര്‍ കെ.എം സുരേഷ്, ഡിപിസി സര്‍ക്കാര്‍ നോമിനി കെ.ബാലകൃഷ്ണന്‍, അസി.ജില്ലാ പ്ലാനിംഗ് ഓഫീസര്‍ നിനോജ് മേപ്പടിയത്ത് എന്നിവര്‍ സംസാരിച്ചു. ജനകീയാസൂത്രണത്തിന്റെ ആദ്യഘട്ടം മുതലുളള ജില്ലയിലെ തദ്ദേശ ഭരണ അധ്യക്ഷന്‍മാരും സംഗമത്തില്‍ പങ്കെടുത്തു. ഇത്തരത്തില്‍ 197 മുന്‍ തദ്ദേശഭരണ അധ്യക്ഷന്മാരെ ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നുവെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
ജില്ലയിലെ നിലവിലുളള മുഴുവന്‍ തദ്ദേശഭരണ സ്ഥാപന അംഗങ്ങളും, സെക്രട്ടറിമാരും, വിവിധ വകുപ്പു മേധാവികളും, രജതത്തിന്റെ കൂട്ടായ്മയില്‍ പങ്കാളികളായി. സംസ്ഥാനത്ത് ആദ്യമായാണ് വികേന്ദ്രീകൃതാസൂത്രണ രജതജൂബിലി ഇത്തരത്തില്‍ സംഘടിപ്പിച്ചത്. ജില്ലാ ആസൂത്രണ സമിതി, സംസ്ഥാന ആസൂത്രണ ബോര്‍ഡ്, കില എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടികള്‍ സംഘടിപ്പിച്ചത്.
ഒന്നിച്ചുനിന്നാല്‍ ജില്ലയ്ക്ക് വികസനത്തില്‍ മുന്നേറാന്‍ കഴിയും: എം. രാജഗോപാലന്‍ എംഎല്‍എ
ത്രിതല പഞ്ചായത്തു ഭരണ സംവിധാനങ്ങളും ജനങ്ങളും വികസന കാര്യങ്ങളില്‍ ഒന്നിച്ചുപോകണമെന്ന് എം.രാജഗോപാലന്‍ എംഎല്‍എ പറഞ്ഞു. ജില്ലാ പദ്ധതി രേഖയുടെ പ്രകാശനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പശ്ചാത്തല വികസനത്തില്‍ ദീര്‍ഘവീക്ഷണത്തോടെയുള്ള പദ്ധതികളാണ് ആവിഷ്‌ക്കരിച്ച് നടപ്പിലാക്കേണ്ടത്. വികസന പ്രവര്‍ത്തനങ്ങളില്‍ കക്ഷിരാഷ്ട്രീയത്തിന്റെ ആവശ്യമില്ല. എല്ലാവരും ഒന്നിച്ചു നിന്നാല്‍ കാസര്‍കോടിന് വികസനകാര്യത്തില്‍ മുന്നേറാന്‍ കഴിയും. പിന്നോക്ക ജില്ലയെന്ന നിലയില്‍ മികച്ച ഇടപെടലുകളാണ് സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ജനങ്ങളുടെ ആഗ്രഹത്തിന് അനുസരിച്ചാകണം പദ്ധതികള്‍ ആവിഷ്‌ക്കരിക്കേണ്ടത്: എസ്.എം.വിജയാനന്ദ്
ജനങ്ങളുടെ ആഗ്രഹത്തിന് അനുസരിച്ച് സ്ഥിതിവിവരണ കണക്കിന്റെ അടിസ്ഥാനത്തിലാകണം പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കേണ്ടതെന്ന് മുന്‍ സംസ്ഥാന ചീഫ് സെക്രട്ടറി എസ്.എം.വിജയാനന്ദ് പറഞ്ഞു. കാസര്‍കോട് മുന്‍സിപ്പല്‍ ടൗണ്‍ഹാളില്‍ അധികാര വികേന്ദ്രീകരണത്തിന്റെ രജത ജൂബിലി(രജതം 2018) യുടെ ഭാഗമായി നടത്തിയ ഏകദിന ശില്പശാലയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ജനകീയാസുത്രണത്തിന്റെ രണ്ടാം ഘട്ടത്തില്‍ ഇത്തരത്തിലാകണം പദ്ധതികള്‍ ആവിഷ്‌ക്കരിക്കേണ്ടത്. സംയോജിത പദ്ധതികള്‍ക്ക് പ്രാധാന്യം നല്‍കണം. നല്ല ഭരണമുണ്ടെങ്കില്‍ വികസനം സ്വഭാവികമായി വരും. ജനകീയാസുത്രണത്തില്‍ ജനപ്രതിനിധികളെ പഠിപ്പിച്ചപോലെ ജനങ്ങളെയും പഠിപ്പിച്ചിരുന്നുവെങ്കില്‍ ഗ്രാമസഭകള്‍ കൂടുതല്‍ ശക്തമാകുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ജനകീയാസുത്രണത്തിന്റെ ഏറ്റവും പ്രധാനപ്രശ്‌നം ഫണ്ടുകള്‍ വാര്‍ഡ് അടിസ്ഥാനത്തില്‍ വീതിച്ചുപോകുന്നുവെന്നതാണ്. അതുകൊണ്ട് ജനങ്ങള്‍ക്കോ വാര്‍ഡിനോ രാജ്യത്തിനോ പൂര്‍ണ്ണമായ ഗുണം ലഭിക്കുന്നില്ല. ആരോഗ്യം,വിദ്യാഭ്യാസം പോലെയുള്ള കാര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കിയാവണം ഇത്തരം ഫണ്ടുകള്‍ ചിലവഴിക്കപ്പെടേണ്ടത്. ജനങ്ങളോട്് അവരുടെ സമുഹത്തില്‍ ആരോഗ്യമേഖലയില്‍ അല്ലെങ്കില്‍ വിദ്യാഭ്യാസമേഖലയില്‍ എന്തുവേണമെന്ന് ചോദിച്ചുകൊണ്ട് ഭൂരിപക്ഷ അഭിപ്രായത്തിന് പ്രാധാന്യം നല്‍കിയാകണം ഇത്തരം ഫണ്ടുകള്‍ ചെലവഴിക്കേണ്ടത്. ബ്രസീല്‍ പോലുളള രാജ്യങ്ങളില്‍ ഇത്തരത്തിലാണ് നടക്കുന്നത്. വര്‍ക്കിംഗ് ഗ്രൂപ്പ് ശാക്തീകരണവും ആവശ്യമാണ്.
സംയോജിത പദ്ധതികള്‍ക്ക് പ്രാധാന്യം നല്‍കണം. സാമ്പത്തിക വികസനത്തില്‍ ഒരുപാട് മുന്നേറാനുണ്ട്. കാസര്‍കോടിന് സാധ്യതകളുണ്ട്. അതിനായി എക്കണോമിക് ഡെവലപ്പ്‌മെന്റ് പ്ലാനുണ്ടാക്കണം. ലോക്കല്‍ ഇന്‍വെസ്റ്റ്‌മെന്റ് മീറ്റ് പോലെ നടത്താം. നിലവില്‍ കാസര്‍കോട് ജില്ലയിലാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ഭൂമിയുള്ളത്. വികേന്ദ്രീകാസുത്രണത്തിന് കാസര്‍കോട് ജില്ല ഉള്‍പ്പെടെയുള്ള ജില്ലകള്‍ നടത്തുന്നത് മെച്ചപ്പെട്ട പ്രവര്‍ത്തനമാണ്.എങ്ങനെ വികസനം ഇവിടെ കൊണ്ടുവരാമെന്ന് എല്ലാവരും ഒരുമിച്ചിരുന്ന് തീരുമാനിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കാസര്‍കോടിന്റേത് മികച്ച പദ്ധതിരേഖ: ഡോ. കെ എന്‍ ഹരിലാല്‍
ജില്ലാ പദ്ധതികള്‍ അവതരിപ്പിക്കപ്പെട്ടതില്‍ കാസര്‍കോട് ജില്ലയതുടേത് മികച്ച പദ്ധതി രേഖയാണെന്ന് സംസ്ഥാന ആസുത്രണബോര്‍ഡ് അംഗം ഡോ. കെ എന്‍ ഹരിലാല്‍ പറഞ്ഞു. മികച്ച ജില്ലാ പദ്ധതികളിലൊന്നാണ് ജില്ലയുടേത്. അത് മുഖ്യമന്ത്രി തന്നെ അനൗദ്യോഗികമായി സൂചിപ്പിച്ചുകഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.
ജനകീയാസൂത്രണം രണ്ടാം ഘട്ടം; മാറുന്ന സമീപനവും പ്രൊജക്ടുകളുടെ ഗുണപരതയും എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു ഡോ.കെ.എന്‍ ഹരിലാല്‍. ഇനിമുതല്‍ സമയബന്ധിതമായി ഏറ്റവും ഗുണകരമായരീതിയില്‍ ദേശീയതലതത്തില്‍ ശ്രദ്ധിക്കപ്പെടുന്ന പദ്ധതികളാണ് ആവിഷ്‌ക്കരിച്ച് നടപ്പിലാക്കേണ്ടത്. പദ്ധതികള്‍ നടപ്പിലാക്കുന്നതോടൊപ്പം അത് ജനങ്ങളിലേക്ക് എത്തിക്കുന്നതിനും തദ്ദേശസ്ഥാപനങ്ങള്‍ കഴിയണം. വര്‍ഷംമുഴുവന്‍ ആസൂത്രണം ചെയ്ത് അവസാനഘട്ടത്തില്‍ പദ്ധതികള്‍ നടപ്പിലാക്കുന്നതിന് മാറ്റംവരുകയാണ്. സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കംമുതല്‍ തന്നെ പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കുകയാണ് ഇനി മുതല്‍ ചെയ്യുന്നത്. എല്ലാ ജില്ലകളിലും ജില്ലാ പദ്ധതികളുമായി മുന്നോട്ടുവന്ന ഏക സംസ്ഥാനമാണ് കേരളമെന്നും അദ്ദേഹം പറഞ്ഞു.
നവീനമായ ആശയങ്ങള്‍ ഉള്‍ക്കൊണ്ട് പദ്ധതികള്‍ ആവിഷ്‌ക്കരിക്കണം: ജില്ലാ കളക്ടര്‍
വിദ്യാര്‍ഥികള്‍ മുതല്‍ സാധാരണക്കാരായ ജനങ്ങളുടെവരെ നവീനമായ ആശയങ്ങള്‍ ഉള്‍ക്കൊണ്ട് പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കുവാന്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് കഴിയണമെന്ന് ജില്ലാ കളക്ടര്‍ ജീവന്‍ബാബു.കെ പറഞ്ഞു.ജില്ലാ പദ്ധതി അവതരിപ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. പഞ്ചായത്തുകളില്‍ വിവിധ രംഗങ്ങളില്‍ നവീനമായ ആശയങ്ങള്‍ ഉള്ളവര്‍ ഉണ്ട്. ഇവരുടെ ആശയങ്ങള്‍ പൂര്‍ണ്ണമായല്ലെങ്കിലും ഏറ്റെടുത്ത് നടപ്പിലാക്കുവാന്‍ കഴിയണം. ഒരാള്‍ കേട്ടാല്‍ ഇതുകൊള്ളാമല്ലോ എന്ന തോന്നുന്ന തരത്തിലുള്ള ആശയങ്ങളാകണം നടപ്പിലാക്കേണ്ടത്. ഇത്തരം ആശയങ്ങള്‍ നമ്മുക്ക് ചിലപ്പോള്‍ ലഭിക്കുന്നത് ഒരു സ്‌കൂള്‍ വിദ്യാര്‍ഥിയില്‍ നിന്നാകും. അല്ലെങ്കില്‍ കര്‍ഷകനില്‍ നിന്നാകും. ഇത് ഉള്‍കൊണ്ടുകൊണ്ട് പദ്ധതികള്‍ ആവിഷ്‌ക്കരിക്കാന്‍ നമ്മുക്ക് കഴിയണമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.
ജില്ലാ പദ്ധതി കാസര്‍കോടിന് കരുത്ത് പകരും: എജിസി ബഷീര്‍
പുതിയ ജില്ലാ പദ്ധതി കാസര്‍കോട് ജില്ലയുടെ വികസനത്തിന് കരുത്ത് പകരുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എജിസി ബഷീര്‍ പറഞ്ഞു. സംസ്ഥാനത്തെ മറ്റൊരു ജില്ലയ്ക്കും അവകാശപ്പെടാനില്ലാത്ത രീതിയില്‍ സമഗ്രമായ ജില്ലാ പദ്ധതിയാണ് കാസര്‍കോടിന്റേത്. ജില്ലയ്ക്ക് വികസനത്തില്‍ അനന്ത സാധ്യതകളാണ് ഇതുവഴി തുറന്നിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കാസര്‍കോട് മുന്‍സിപ്പല്‍ ടൗണ്‍ഹാളില്‍ അധികാര വികേന്ദ്രീകരണത്തിന്റെ രജത ജൂബിലി(രജതം 2018) യുടെ ഭാഗമായി നടത്തിയ ഏകദിന ശില്പശാലയില്‍ അധ്യക്ഷതവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാസര്‍കോട് മറ്റ് ജില്ലകള്‍ക്ക് മാതൃക: ഡോ. ജോയ് ഇളമണ്‍
മറ്റു ജില്ലകള്‍ക്ക് മാതൃകയാണ് കാസര്‍കോട് ജില്ലയുടെ ജില്ലാ പദ്ധതിയെന്ന് കില ഡയറക്ടര്‍ ഡോ.ജോയ് ഇളമണ്‍ പറഞ്ഞു. ഗുണനിലവാരമുള്ളതും ദീര്‍ഘവീക്ഷണത്തോടെയുള്ളതാണ് ഈ പദ്ധതി രേഖ. ദീര്‍ഘവീക്ഷണത്തോടെ നടപ്പിലാക്കുമ്പോഴാണ് ആസൂത്രണം വിജയകരമാകുന്നത്.ഉദ്യോഗസ്ഥരുടെ കുറവുണ്ടെന്നു പറയുമ്പോഴും ഇത്ര മികച്ച പദ്ധതി രേഖ തയ്യാറാക്കുവാന്‍ കഴിഞ്ഞത് ജില്ലയ്ക്ക് നേട്ടമാണെന്നും അദ്ദേഹം പറഞ്ഞു. മിഷനുകളും തദ്ദേശ ഭരണസ്ഥാപനങ്ങളും എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Development project, Development, Dr. V.K. Ramachandran, More development opportunities for Kasaragod