ദേലംപാടിയില്‍ അപകട ഭീഷണിയായി നിരവധി പാലങ്ങള്‍
Jul 19, 2015, 15:30 IST
അഡൂര്‍: (www.kasargodvartha.com 19/07/2015) ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥനെ ഒഴുക്കില്‍ പെട്ട് കാണാതായതോട് കൂടി ദേലംപാടി പഞ്ചായത്തിലെ പാലങ്ങളുടെയും തൂക്കു പാലങ്ങളുടെയും അപകടാവസ്ഥ ഒരിക്കല്‍ കൂടി ചര്‍ച്ചയാവുന്നു.
പുഴകളും വനങ്ങളും നിറഞ്ഞ് പുറം ലോകത്ത് നിന്നും ഒറ്റപ്പെട്ടിരിക്കുന്ന പഞ്ചായത്തിലെ ജനങ്ങള്‍ക്ക് വലിയ ആശ്വാസമായിരുന്നു പയസ്വിനി പുഴയ്ക്ക് പള്ളങ്കോടും അത്തനാടിയിലും നിര്‍മിച്ച പാലങ്ങള്‍. കുമ്പള സ്റ്റേഷനിലെ എ.എസ്.ഐ നാരായണ നായിക് ശനിയാഴ്ച അപകടത്തില്‍ പെട്ട പള്ളത്തൂര്‍ പാലവും നിര്‍ദ്ധിഷ്ട മലയോര ഹൈവേ കടന്നു പോകുന്ന പാണ്ടി പള്ളഞ്ചി റോഡിലെ പള്ളഞ്ചി പാലവും പുതുക്കി നിര്‍മിക്കണം എന്ന ആവശ്യത്തിനു വര്‍ഷങ്ങളുടെ പഴക്കം ഉണ്ട്.
മഴ ഒന്ന് കനക്കുമ്പോള്‍ ഇവിടങ്ങളില്‍ വെള്ളം പാലത്തിനു മുകളിലൂടെ ഒഴുകുന്നത് കാരണം ഗതാഗതം തടസ്സപ്പെടുന്നു. കേരളത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ തൂക്കു പാലങ്ങള്‍ ഉള്ള പഞ്ചായത്തുകളില്‍ ഒന്നാണ് ദേലംപാടി. കുണ്ടാര്‍, കൊട്ടുമ്പ, ബലവന്തടുക്ക, കടുമന, പള്ളഞ്ചി എന്നിവിടങ്ങളിലായി അഞ്ചു തൂക്കു പാലങ്ങള്‍ ആണുള്ളത്. ഇതില്‍ പലതും കാലപ്പഴക്കം കാരണം അപകടാവസ്ഥയിലാണ്.
കൊട്ടുമ്പ തൂക്കുപാലത്തിന് 22 വര്‍ഷത്തെയും പള്ളഞ്ചി തൂക്കു പാലത്തിനു 17 വര്‍ഷത്തെയും പഴക്കമുണ്ട്. ദുരന്തങ്ങള്‍ ആവര്‍ത്തിക്കപ്പെടുമ്പോഴും അധികാരികള്‍ക്ക് കുലുക്കമില്ല. ഇനിയെങ്കിലും ബന്ധപ്പെട്ടവര്‍ കണ്ണു തുറക്കണമെന്നാണ് നാട്ടുകാരുടെ
ആവശ്യം.

Keywords : Adoor, Bridge, Kasaragod, Kerala, Accident.