കാസര്‍കോട്ട് മലയാളം, ബി.എ., ബി കോം കോഴ്സ് മന്ത്രി അബ്ദുറബ്ബ് ഉദ്ഘാടനം ചെയ്യും
Nov 9, 2012, 21:02 IST

കാസര്‍കോട്: ഗവ: കോളജില്‍ ബി.എ. മലയാളം, ബികോം കോഴ്സുകള്‍ നവംബര്‍ 12ന് രാവിലെ 11.30ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി പി.കെ. അബ്ദുറബ്ബ് ഉദ്ഘാടനം ചെയ്യുമെന്ന് അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഭാഷാ സ്നേഹികള്‍ക്ക് ആനന്ദവും രോമാഞ്ചവും പകരുന്നതാണ് വിദ്യാഭ്യാസ മന്ത്രിയുടെ കോളജ് സന്ദര്‍ശനം. നീണ്ടകാത്തിരിപ്പിന് ശേഷം മലയാളം ബിരുദ കോഴ്സ് അത്യുത്തര കോളജില്‍ എത്തുന്നു എന്നത് എല്ലാവരെയും ആഹ്ലാദിപ്പിക്കുകയാണ്. ഒപ്പം രക്ഷിതാക്കളും കുട്ടികളും നാട്ടുകാരും ഏറെ ആഗ്രഹിച്ചുകൊണ്ടിരിക്കുന്ന ബി കോം കോഴ്സും മന്ത്രി ഉദ്ഘാടനം ചെയ്യും.
എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ. അധ്യക്ഷത വഹിക്കും. പി. കരുണാകരന്‍ എം.പി., എം.എല്‍.എ. മാരായ പി.ബി. അബ്ദുര്‍ റസാഖ്, കെ. കുഞ്ഞിരാമന്‍ തൃക്കരിപ്പൂര്‍, കെ. കുഞ്ഞിരാമന്‍ ഉദുമ, ഇ. ചന്ദ്രശേഖരന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. പി.പി. ശ്യാമളാദേവി, നഗരസഭാ ചെയര്‍മാന്‍ ടി.ഇ. അബ്ദുല്ല, മുന്‍ മന്ത്രിമാരായ സി.ടി. അഹ്മദലി, ചെര്‍ക്കളം അബ്ദുല്ല, കോളജ് പ്രിന്‍സിപ്പാല്‍ പ്രൊഫ. ടി. രാജലക്ഷ്മി തുടങ്ങിയവര്‍ ആശംസകളര്‍പ്പിക്കും.
വാര്‍ത്താസമ്മേളനത്തില്‍ സംഘാടക സമിതി ചെയര്‍മാന്‍ എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ, കോളജ് പ്രിന്‍സിപ്പല്‍ പ്രൊഫ. പി. രാജലക്ഷ്മി, കൗണ്‍സിലര്‍മാരായ എ. അബ്ദുര്‍ റഹ്മാന്, അര്‍ജ്ജുനന്‍ തായലങ്ങാടി ഒ.എസ്.എ. പ്രസിഡന്റ് സി.എല്‍. ഹമീദ്, കുന്നില്‍ അബ്ദുല്ല തുടങ്ങിയവര്‍ സംബന്ധിച്ചു.
Keywords: Kasaragod, Govt.college, Minister P.K Abdu Rabb, Inauguration, New course, N.A. Nellikunnu, Press-meet, P.Karunakaran, Rajalakshmi, Malayalam news, Kerala