മാണിമൂലയിലേക്ക് കൂടുതല്‍ ബസ് സര്‍വ്വീസ് അനുവദിക്കണം: സിഐടിയു
Jul 31, 2012, 17:10 IST
ബന്തടുക്ക: മാണിമൂലയിലേക്ക് കൂടുതല്‍ ബസ് സര്‍വ്വീസ് അനുവദിക്കണമെന്ന് ഹെഡ്‌ലോഡ് ആന്റ് ജനറല്‍ വര്‍ക്കേര്‍സ് യൂണിയന്‍ (സിഐടിയു) ബന്തടുക്ക ഡിവിഷന്‍ സമ്മേളനം ആവശ്യപ്പെട്ടു.
ബന്തടുക്ക ഇഎംഎസ് ഭവനില്‍ ഏരിയാ സെക്രട്ടറി കെ എന്‍ രാജന്‍ ഉദ്ഘാടനം ചെയ്തു. വിന്‍സന്റ് അധ്യക്ഷനായി. സിപിഐ എം ലോക്കല്‍ സെക്രട്ടറി കെ ആര്‍ വേണു, പി പി റോജന്‍ എന്നിവര്‍ സംസാരിച്ചു. ജനാര്‍ദ്ദനന്‍ സ്വാഗതം പറഞ്ഞു.
ഭാരവാഹികള്‍: ജനാര്‍ദ്ദനന്‍ (പ്രസിഡന്റ്), അപ്പച്ചന്‍കുട്ടി (വൈസ് പ്രസിഡന്റ്), പി കെ പുരുഷോത്തമന്‍ (സെക്രട്ടറി), വിജയന്‍ (ജോയിന്റ് സെക്രട്ടറി).
Keywords: Bus service, Manimoola, CITU, Kasaragod