അടക്കാ കര്‍ഷകരുടെ കടങ്ങള്‍ക്ക് മൊറട്ടോറിയം; സര്‍ക്കാറിന് അഭിനന്ദനം
Jul 25, 2012, 17:32 IST
കാസര്‍കോട്: ജില്ലയിലെ അടക്കാ കര്‍ഷകരുടെ കടബാദ്ധ്യതക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച ആറ് മാസത്തെ മൊറട്ടോറിയം ദുരിതംപേറുന്ന കര്‍ഷകര്‍ക്ക് ആശ്വാസമായി. മഹാളിരോഗം കൊണ്ടും പാകമാകാത്ത അടക്ക അടര്ന്നുവീഴുന്നതുംകൊണ്ടുള്ള നഷ്ടത്തില്‍ ദുരിതമനുഭവിക്കുന്ന കര്‍ഷകര്‍ക്ക് ബാങ്ക് ലോണ്‍ തിരിച്ചടക്കാന്‍ പ്രയാസപ്പെടുന്ന സാഹചര്യത്തിലാണ് സംസ്ഥാന സര്‍ക്കാറിന്റെ കടബാദ്ധ്യതക്കുള്ള മൊറട്ടോറിയം പ്രഖ്യാപനം. യു.ഡി.എഫ്. സര്‍ക്കാറിനെയും ഇതിന് താല്പര്യമെടുത്ത കെ.പി.സി.സി. പ്രസിഡണ്ട് രമേശ് ചെന്നിത്തലയെയും എം.എല്‍.എ.മാരായ എന്‍.എ. നെല്ലിക്കുന്ന്, പി.ബി. അബ്ദുര്‍ റസാഖ് അഭിനന്ദിച്ചു.
Keywords: Kasaragod, Arecanut, Government, MLA, N.A Nellikunnu, P.B Abdul Razzak.