city-gold-ad-for-blogger

സദാചാര പോലിസ് ചമഞ്ഞ് യുവാവിനെ മര്‍ദ്ദിച്ചു

സദാചാര പോലിസ് ചമഞ്ഞ് യുവാവിനെ മര്‍ദ്ദിച്ചു
കാസര്‍കോട്: സദാചാരപോലിസ് ചമഞ്ഞ് നഗരസഭാംഗമായ ബി.ജെ.പി നേതാവ് യുവാവിനെ മര്‍ദ്ദിച്ചു. കാഞ്ഞങ്ങാട് പുഞ്ചാവി കടപ്പുറത്തെ നൗഷാദിനെ(22)യാണ് വെള്ളിയാഴ്ച രാത്രി എട്ട് മണിയോടെ കാസര്‍കോട് പോലിസ് സ്‌റ്റേഷന് മുമ്പിലുള്ള ആയിശ ടവറിനടുത്ത് വച്ച് ബന്ദിയാക്കി മര്‍ദ്ദിച്ചത്. പരിചയമുള്ള അന്യമതത്തില്‍പ്പെട്ട ഒരു സ്ത്രീയുമായി സംസാരിക്കുന്നതിനിടെയാണ് ബി.ജെ.പി നേതാവിന്റെ നേതൃത്വത്തിലുള്ള സംഘം മര്‍ദ്ദിച്ചത്. പരിസരവാസികള്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലിസ് എത്തി യുവാവിനെ മോചിപ്പിച്ച് സ്‌റ്റേഷനില്‍ കൊണ്ടുപോകുകയായിരുന്നു.
ഈയിടെ നെല്ലിക്കുന്നില്‍ ഒരു ഓട്ടോെ്രെഡവറേയും സദാചാര പോലിസ് ചമഞ്ഞ് മര്‍ദ്ദിച്ചിരുന്നു. നഗരത്തിലും പരിസരങ്ങളിലും സദാചാര പോലിസിന്റെ പേരിലുള്ള അക്രമങ്ങള്‍ പതിവായിട്ടുണ്ട്.

Keywords: Kasaragod, Moral Police, Attack, Youth.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia