യുവതിയെയും സഹോദരനെയും അപമാനിച്ച സദാചാര പോലീസ് സംഘം അറസ്റ്റില്‍
Jun 1, 2012, 15:19 IST
ബേഡകം: ഓട്ടോയില്‍ സഞ്ചരിക്കുകയായിരുന്ന യുവതിയെയും സഹോദരനെയും ഭീഷണിപ്പെടുത്തുകയും അപമാനിക്കുകയും ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് സദാചാര പോലീസ് സംഘത്തിലെ അഞ്ചുപേരെ ബേഡകം പോലീസ് അറസ്റ്റ്‌ചെയ്തു. ബേഡകം മരുതടുക്കത്തെ ചേടിക്കുണ്ടില്‍ മുഹമ്മദ് ശിഹാബ് (28), കെ കെ അബ്ദുള്‍ റൗഫ് (20), അബൂബക്കര്‍ സിദ്ദിഖ് (25), കെ അബ്ദുള്‍ ഖാദര്‍ (27), എം എ സുലൈമാന്‍ (26) എന്നിവരാണ് പോലീസ് പിടിയിലായത്. ഇവരെ പിന്നീട് ജാമ്യത്തില്‍വിട്ടു.
ബന്തടുക്ക മാണിമൂലയിലെ യുവതിയേയും സഹോദരന്‍ സിറാജിനെയുമാണ് സദാചാര പോലീസ് ചമഞ്ഞെത്തിയ സംഘം ഓട്ടോ തടഞ്ഞ് ഭീഷണിപ്പെടുത്തിയത്. ഉദുമയിലെ ഭര്‍തൃ ഗൃഹത്തിലായിരുന്ന സഹോദരിയെ സുഖമില്ലാത്തതിനെ തുടര്‍ന്ന് മാണിമൂലയിലെ സ്വന്തം വീട്ടിലേക്ക് സുഹൃത്തിന്റെ ഓട്ടോയില്‍ സിറാജ് കൂട്ടിക്കൊണ്ടുപോകുമ്പോഴാണ് സദാചാര പോലീസ് സംഘം ഓട്ടോ തടഞ്ഞ് ഭീഷണിമുഴക്കിയത്.
ഉദുമ നാലാംവാതുക്കലില്‍ നിന്നും സിറാജും സഹോദരിയും സഞ്ചരിച്ച ഓട്ടോയെ പിന്തുടര്‍ന്ന സംഘം പൊയിനാച്ചിയില്‍ ഓട്ടോ തടഞ്ഞ് ഇവരെ ഭീഷണിപ്പെടുത്തിയെങ്കിലും ഇതു വകവെക്കാതെ സിറാജും സഹോദരിയും യാത്ര തുടര്‍ന്നപ്പോള്‍ നാലാംവാതുക്കലിലെ സംഘം മരുതടുക്കത്തെ സംഘത്തെ മൊബൈല്‍ ഫോണിലൂടെ വിവരം അറിയിക്കുകയും മരുതടുക്കത്തെ സംഘം ഓട്ടോ തടഞ്ഞ് ഇരുവരെയും ഭീഷണിപ്പെടുത്തുകയും അപമാനിക്കുകയുമായിരുന്നു.
തങ്ങള്‍ സഹോദരങ്ങളാണെന്ന് സിറാജും യുവതിയും അറിയിച്ചിട്ടും പിന്മാറാന്‍ തയ്യാറാകാതെ ആള്‍കൂട്ടത്തിനിടയില്‍ പരസ്യമായി രണ്ടുപേരെയും അപമാനിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്യുന്ന സമീപനമാണ് സംഘത്തിന്റെ ഭാഗത്ത്‌നിന്നുണ്ടായത്.
സദാചാര പോലീസുകാര്‍ക്കെതിരെ സിറാജ് ബേഡകം പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് പോലീസ് കേസെടുക്കുകയും അഞ്ചു പേരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഒളിവില്‍ കഴിയുന്ന നാലാംവാതുക്കലിലെ സംഘത്തെ പിടികൂടാന്‍ പോലീസ് അന്വേഷണം ഉര്‍ജിതമാക്കിയിട്ടുണ്ട്.

Keywords: Moral police gang, Arrest, Bedakam, Kasaragod