സദാചാര പോലീസ് അക്രമം; മൂന്നുപേര്‍ കസ്റ്റഡിയില്‍
Jul 8, 2013, 19:31 IST
ചെറുവത്തൂര്‍: തൃക്കരിപ്പൂര്‍ എളമ്പച്ചിയില്‍ സദാചാര പോലീസ് ചമഞ്ഞ് ഗ്യാസ് ഏജന്‍സി ജീവനക്കാരനെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ചെറുവത്തൂര്‍ ഭാരത് ഗ്യാസ് ഏജന്‍സിയിലെ തൊഴിലാളിയായ എം. ജയപ്രകാശി(46)നെ ആക്രമിച്ച സംഭവത്തിലാണ് അന്വേഷണം ശക്തമാക്കിയിരിക്കുന്നത്.
ജയപ്രകാശിന്റെ പരാതിയില്‍ കണ്ടാലറിയാവുന്ന സംഘത്തിനെതിരെ ചന്തേര പോലീസ് കേസെടുത്തു. അന്വേഷണച്ചുമതല പിന്നീട് കാസര്‍കോട് സ്‌പെഷ്യല്‍ മൊബൈല്‍ സ്‌ക്വാഡിന് കൈമാറി. സംഘത്തില്‍പ്പെട്ട മൂന്നുപേരെ പോലീസ് കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ട്. ഇക്കഴിഞ്ഞ ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. എളമ്പച്ചി സ്‌കൂളിന് സമീപത്തുള്ള വള്‍വക്കാട്ടെ വീട്ടില്‍ ഗ്യാസ് സിലിണ്ടര്‍ വിതരണം ചെയ്യുമ്പോള്‍ സ്വകാര്യം പറയാനാണെന്ന് അറിയിച്ച് രണ്ടംഗ സംഘം ജയപ്രകാശിനെ അടുത്ത പറമ്പിലേക്ക് കൂട്ടിക്കൊണ്ടുപോകുകയായിരുന്നു.
ഇതിനിടെ കൂടുതല്‍ പേര്‍ വാഹനങ്ങളിലെത്തി ജയപ്രകാശിനെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിക്കുകയും മരക്കഷണം കൊണ്ട് നെഞ്ചിനും തലയ്ക്കും അടിക്കുകയും ചെയ്തു. തന്നെ സഹായിക്കണമെന്ന് ജയപ്രകാശ് വീട്ടുകാരോട് അഭ്യര്‍ത്ഥിച്ചതിനെ തുടര്‍ന്ന് വീട്ടുകാര്‍ പോലീസിന് ഫോണ്‍ ചെയ്യുകയും പോലീസെത്തി ജയപ്രകാശിനെ രക്ഷപ്പെടുത്തിയ ശേഷം ചെറുവത്തൂര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു.
ജയപ്രകാശിന്റെ തലയ്ക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. അന്വേഷണം ഏറ്റെടുത്ത കാസര്‍കോട് എസ്.എം.എസ്. ഡി.വൈ.എസ്.പിയാണ് മൂന്നുപേരെ കസ്റ്റഡിയിലെടുത്തത്. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ്(ഒന്ന്) കോടതിയില്‍ ഹാജരാക്കും.
Keywords: Cheruvathur, Police, Attack, Gas, Kasaragod, Kerala, Investigation, Court, SMS, Custody, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.