പെണ്‍സുഹൃത്തിനെ കാണാനെത്തിയ കോളജ് വിദ്യാര്‍ത്ഥിയെ തടഞ്ഞുനിര്‍ത്തി ഷര്‍ട്ടൂരി ദൃശ്യങ്ങള്‍ പകര്‍ത്തി പണം ആവശ്യപ്പെട്ടതായി പരാതി; പോലീസ് അന്വേഷണം ആരംഭിച്ചു
Nov 4, 2019, 19:26 IST
കാസര്‍കോട്: (www.kasargodvartha.com 04.11.2019)പെണ്‍സുഹൃത്തിനെ കാണാനെത്തിയ കോളജ് വിദ്യാര്‍ത്ഥിയെ തടഞ്ഞുനിര്‍ത്തി ഷര്‍ട്ടൂരി ദൃശ്യങ്ങള്‍ പകര്‍ത്തി പണം ആവശ്യപ്പെട്ടതായി പരാതി. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മംഗളൂരുവിലെ ഫിസിയോ തെറാപ്പി വിദ്യാര്‍ത്ഥി മുളിയാര്‍ ബെള്ളിപ്പാടിയിലെ ഷാജഹാന്റെ (19) പരാതിയില്‍ ആസാദ്, കണ്ടാല്‍ അറിയാവുന്ന മറ്റൊരാള്‍ എന്നിവര്‍ക്കെതിരെയാണ് വിദ്യാനഗര്‍ പോലീസ് കേസെടുത്തത്.
കഴിഞ്ഞ മാസം 20നാണ് സംഭവം. പെണ്‍സുഹൃത്തിനെ കാണാന്‍ ആലംപാടി മിനി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിനു സമീപമെത്തിയ തന്നെ സംഘം തടഞ്ഞുനിര്‍ത്തുകയും സ്ഥലത്ത് നിര്‍ത്തിയിട്ടിരുന്ന ടാറ്റാ സുമോയ്ക്ക് അരികിലേയ്ക്ക് കൂട്ടിക്കൊണ്ടുപോയ ശേഷം ഷര്‍ട്ടൂരുകയും ഇതിന്റെ ദൃശ്യങ്ങള്‍ വീഡിയോയില്‍ പകര്‍ത്തുകയും തുടര്‍ന്ന് അരലക്ഷം രൂപ ആവശ്യപ്പെടുകയും ചെയ്തുവെന്നാണ് ഷാജഹാന്റെ പരാതി. 1,000 രൂപ അപ്പോള്‍തന്നെ നല്‍കിയിരുന്നതായും പരാതിയില്‍ പറയുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, kasaragod, news, Attack, Student, Police, Investigation, College, Case, Moral attack against College student