മലബാര്‍ രാജ്യാന്തര പട്ടം പറത്തല്‍ മേളയ്ക്ക് ഹരം പകരാന്‍ കാസര്‍കോടിന്റെ സ്പീഡ് സ്റ്റാര്‍ മൂസാ ഷരീഫിന്റെ ബീച്ച് ഡ്രൈവ്
May 2, 2017, 11:30 IST
കാസര്‍കോട്: (www.kasargodvartha.com 02.05.2017) ബേക്കല്‍ ഫോര്‍ട്ട് ലയണ്‍സ് ക്ലബ്ബ് മെയ് അഞ്ച്, ആറ്, ഏഴ് തീയതികളില്‍ പള്ളിക്കര ബേക്കല്‍ ബീച്ച് പാര്‍ക്കില്‍ സംഘടിപ്പിക്കുന്ന മലബാര്‍ രാജ്യാന്തര പട്ടം പറത്തല്‍ മേളയില്‍ ദേശീയ - അന്തര്‍ ദേശീയ തലത്തില്‍ അറിയപ്പെടുന്ന കാര്‍ റാലി താരമായ മൂസ ഷരീഫിന്റെ ബീച്ച് ഡ്രൈവ് കാണികള്‍ക്ക് ഹരം പകരും. ആറിന് രാവിലെ ഒമ്പത് മണി മുതല്‍ 12 മണിവരെയും വൈകുന്നേരം മൂന്ന് മണി മുതല്‍ അഞ്ച് മണിവരെയുമാണ് മൂസാ ഷരീഫിന്റെ നേതൃത്വത്തില്‍ ഇന്ത്യാ സ്‌പോട്ടിന്റെയും കെ എല്‍ 14 മോട്ടോര്‍ ക്ലബ്ബിന്റെയും മത്സരം നടത്തുന്നത്.
ഫോര്‍ വീല്‍, ടു വീല്‍ എന്നിവയുടെ 15 ഓളം വിഭാഗങ്ങളിലായാണ് മത്സരം സംഘടിപ്പിക്കുന്നത്. മലബാറിലെ ഏറ്റവും വലിയ മോട്ടോര്‍ സ്‌പോര്‍ട്‌സ് ആണ് ബേക്കലില്‍ നടക്കുന്നത്. 250ല്‍ ഏറെ ദേശീയ - അന്തര്‍ ദേശീയ കാര്‍ റാലികളില്‍ പങ്കെടുത്ത മൂസ ഷരീഫ് നിരവധി തവണ ചാമ്പ്യന്‍ പട്ടം നേടിയിട്ടുണ്ട്. സുരക്ഷിതമായ ഡ്രൈവിംഗ് സന്ദേശം ജനങ്ങളില്‍ എത്തിക്കുക എന്ന ഉദ്ദേശത്തോടെയാണ് മലബാര്‍ കൈറ്റ് ഫെസ്റ്റില്‍ മോട്ടോര്‍ സ്‌പോര്‍ട്‌സ് ഉള്‍പെടുത്തിയതെന്ന് പ്രോഗ്രാം ഡയറക്ടര്‍മാരായ അഷ്‌റഫ് കൊളവയലും ശുക്കൂര്‍ ബെസ്‌റ്റോയും അറിയിച്ചു.
മൂന്ന് ദിവസങ്ങളിലായി നടക്കുന്ന കൈറ്റ് ഫെസ്റ്റ് ജില്ലയിലെ ടൂറിസം മേഖലയ്ക്ക് പുത്തന്‍ ഉണര്‍വ് നല്‍കും. എല്ലാ ദിവസവും വൈകിട്ട് മൂന്ന് മണിമുതല്‍ രാജ്യത്തിനകത്തെയും പുറത്തെയും പട്ടം പറത്തല്‍ വിദഗ്ധര്‍ വമ്പന്‍ പട്ടങ്ങള്‍ ബേക്കലിന്റെ വാനില്‍ പറത്തും. വൈകിട്ട് ആറു മുതല്‍ ഒമ്പത് വരെ കേരളത്തിന്റെ തനത് കലാ രൂപങ്ങളായ ശിങ്കാരി മേളം, കഥകളി, തിരുവാതിര, ഒപ്പന, കുച്ചിപ്പുടി, മാര്‍ഗം കളി, കോല്‍ക്കളി, ദഫ് ഫുട്ട് തുടങ്ങിയ നിരവധി കലാ പരിപാടികള്‍ നടക്കും. റിയാലിറ്റി ഷോയിലൂടെ പ്രശസ്തരായ ഗായകരുടെ ഗാനമേളയും സിനിമാറ്റിക് ഡാന്‍സും നടക്കും. ജില്ലാ ഭരണകൂടത്തിന്റെയും ബി ആര്‍ ഡി സിയുടെയും പള്ളിക്കര സര്‍വീസ് സഹകരണ ബാങ്കിന്റെയും സഹകരണത്തോടെയാണ് മലബാര്‍ കൈറ്റ് ഫെസ്റ്റ് നടത്തുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Club, Tourism, Oppana, Kolakkali, Beach drive, Kite fest, Four wheel, Two wheel, Driving message, Cinematic dance, Moosa Shareef's beach drive in Bekal.