city-gold-ad-for-blogger

പോത്തിൻകൂട്ടങ്ങൾ വഴിയാത്രക്കാർക്ക് ഭീഷണിയാവുന്നു; നടപടി ആവശ്യപ്പെട്ട് പരാതി

Buffalo herd obstructing road traffic in Muliyar.
Photo: Special Arrangement

● അപകടങ്ങൾ സംഭവിക്കാൻ സാധ്യതയുണ്ടെന്ന് പരാതിക്കാർ.
● മാസങ്ങളായി ഈ പ്രശ്നം തുടരുന്നതായി പരാതിയിൽ പറയുന്നു.
● പഞ്ചായത്ത് ആക്ട് പ്രകാരം നടപടി ആവശ്യപ്പെട്ട് പരാതി നൽകി.
● ജില്ലാ സോഷ്യൽ സേവ് ഫെഡറേഷൻ ആണ് പരാതി നൽകിയത്.

കാസർകോട്: (KasargodVartha) മുളിയാർ പഞ്ചായത്തിലെ എട്ടാം മൈൽ മുതൽ ബെഞ്ച് കോർട്ട് വരെയുള്ള റോഡിൽ പോത്തിൻകൂട്ടങ്ങൾ ഗതാഗതതടസ്സമുണ്ടാക്കുന്നതായി പരാതി. 

പുലർച്ചെ യാത്ര ചെയ്യുന്ന ഇരുചക്രവാഹനങ്ങൾക്ക് ഇവറ്റകളെ പെട്ടെന്ന് തിരിച്ചറിയാൻ കഴിയാത്തത് അപകടങ്ങൾക്ക് കാരണമാവുന്നു. മാസങ്ങളോളമായി ഈ പോത്തിൻകൂട്ടം രാത്രിയിലും പുലർച്ചെയും റോഡിൽ തടസ്സം സൃഷ്ടിക്കുന്നുണ്ട്.

കേരള പഞ്ചായത്ത് ആക്ട് പ്രകാരവും, പഞ്ചായത്ത് ഡയറക്ടറുടെ 26/11/2018 ലെ PAN / 26693/c4/DP സർക്കുലർ പ്രകാരവും അടിയന്തര നടപടികൾ സ്വീകരിച്ച് പൊതുജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യവും ജീവൻ സംരക്ഷണവും ഉറപ്പാക്കണമെന്ന് ജില്ലാ സോഷ്യൽ സേവ് ഫെഡറേഷൻ ആവശ്യപ്പെട്ടു. 

മുളിയാർ പഞ്ചായത്ത് സെക്രട്ടറി, പഞ്ചായത്ത് ഡയറക്ടർ എന്നിവർക്ക് ഇത് സംബന്ധിച്ച് പരാതി നൽകി. ജില്ലാ സോഷ്യൽ സേവ് ഫെഡറേഷൻ കാസർകോട് ജില്ലാ പ്രസിഡന്റ് ബി. അബ്ദുൽ ഗഫൂർ, ജനറൽ സെക്രട്ടറി മസൂദ് ബോവിക്കാനം എന്നിവരാണ് പരാതി നൽകിയത്.

 

ഈ വിഷയത്തെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക. 

Article Summary: Buffalo herds cause traffic issues in Muliyar, a complaint has been filed.

#Mooliyar #TrafficHazard #Kasargod #KeralaNews #RoadSafety #AnimalMenace

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia