കാലവര്‍ഷം: ജില്ലയില്‍ ഇതുവരെ കിട്ടിയത് 417.2 മില്ലീ മീറ്റര്‍ മഴ
Jun 25, 2015, 17:49 IST
കാസര്‍കോട്: (www.kasargodvartha.com 25/06/2015) വടക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ ഈ മാസം അഞ്ചിന് ആരംഭിച്ചതിനുശേഷം വ്യാഴാഴ്ച വരെ ജില്ലയില്‍ ലഭിച്ചത് 417.2 മില്ലീമീറ്റര്‍ മഴ. ബുധനാഴ്ച 17 മില്ലീമീറ്റര്‍ മഴയാണ് കിട്ടിയത്. കാലവര്‍ഷത്തില്‍ ഇതുവരെ രണ്ടുപേര്‍ മരിച്ചു.
കഴിഞ്ഞ 24 മണിക്കൂറില്‍ 240.6 ഹെക്ടര്‍ പ്രദേശത്ത് കൃഷിനാശമുണ്ടായി. 27,14,750 രൂപയുടെ നഷ്ടം കണക്കാക്കുന്നു. കാലവര്‍ഷത്തില്‍ ഇതുവരെ 297.4 ഹെക്ടര്‍ കൃഷിയാണ് നശിച്ചത്. ആകെ 60,33,870 രൂപയുടെ കൃഷിനാശമുണ്ടായി. 20 ദിവസത്തിനകം 14 വീടുകള്‍ പൂര്‍ണ്ണമായും 109 വീടുകള്‍ ഭാഗികമായും തകര്‍ന്നു. കഴിഞ്ഞ ദിവസം കാറ്റിലും മഴയിലും ഒരു വീട് പൂര്‍ണ്ണമായും 12 വീടുകള്‍ ഭാഗികമായും തകര്‍ന്നു. കഴിഞ്ഞ ദിവസത്തെ മഴയില്‍ ജില്ലയില്‍ 30,00,750 രൂപയുടെ നാശനഷ്ടമുണ്ടായി. ഇതുവരെ മണ്‍സൂണില്‍ 87,45,970 രൂപയുടെ നാശനഷ്ടം സംഭവിച്ചു.
Keywords: Kasaragod, Kerala, Rain, Monsoon, Received, 417.2 mm, Monsoon rainfall 417.2 ml, Saree Palace.
Advertisement: