കാലവര്‍ഷം: ജില്ലയില്‍ ഇതു വരെ 4 മരണം, 1,19,83,770 രൂപയുടെ നാശനഷ്ടം
Jun 29, 2015, 15:02 IST
കാസര്‍കോട്: (www.kasargodvartha.com 29/06/2015) ജില്ലയില്‍ കാലവര്‍ഷത്തില്‍ ഇതുവരെ 1,19,83,770 രൂപയുടെ നാശനഷ്ടമുണ്ടായി. കഴിഞ്ഞ ദിവസം നെല്ലിക്കുന്ന് എ കെ ഹൗസില്‍ ബഷീറിന്റെ മകന്‍ മുഹമ്മദ് ആദില്‍ (12) കടലില്‍ മുങ്ങി മരിച്ചു. ഇതോടെ കാലവര്‍ഷത്തില്‍ മരിച്ചവരുടെ എണ്ണം നാലായി.
570 ഏക്കര്‍ പ്രദേശത്ത് കൃഷി നശിച്ചു. 85,09,670 രൂപയുടെ നഷ്ടമുണ്ടായി. 15 വീടുകള്‍ പൂര്‍ണ്ണമായും 144 വീടുകള്‍ ഭാഗികമായും തകര്‍ന്നു. 33,90,100 രൂപയുടെ നഷ്ടം കണക്കാക്കുന്നു. 84,000 രൂപയുടെ പൊതുസ്വത്തുക്കള്‍ നശിച്ചു. ഇതുവരെ ജില്ലയില്‍ 530.2 മില്ലീ മീറ്റര്‍ മഴ ലഭിച്ചു.
Keywords: Kasaragod, Kerala, Rain, District, Nellikkunnu, House collapse, Monsoon Rain: 4 dead, Advertisement Regal.
Advertisement:
Advertisement: