കാസര്‍കോട്ട് മണ്‍സൂണ്‍ മുന്നൊരുക്കം; പകര്‍ച്ചവ്യാധിക്കിടയാക്കുന്ന രോഗകാരികളുടെ ഉറവിടങ്ങള്‍ നശിപ്പിക്കണം, പാറമടകള്‍ വേലി കെട്ടി സംരക്ഷിക്കണം, അടിയന്തിര ഘട്ടങ്ങളില്‍ ഹെലികോപ്റ്റര്‍ ഇറങ്ങാന്‍ സൗകര്യം
May 15, 2020, 20:51 IST
കാസര്‍കോട്: (www.kasargodvartha.com 15.05.2020) മണ്‍സൂണ്‍ മുന്നൊരുക്കത്തിന്റെ ഭാഗമായി ജില്ലയിലെ വീടുകളിലും തദ്ദേശ ഭരണ സ്ഥാപന പരിധികളിലും സര്‍ക്കാര്‍ ഓഫീസുകളിലും വീടുകളിലും ഡ്രൈ ഡേ ആചരിക്കാന്‍ ജില്ലാ കളക്ടര്‍ ഡോ. ഡി.സജിത് ബാബുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാതല ദുരന്ത നിവാരണ അതോറിറ്റി യോഗത്തില്‍ തീരുമാനം. മെയ് 16 ന് സര്‍ക്കാര്‍ ഓഫീസുകളിലും മെയ് 17 ന് ജില്ലയിലെ മുഴുവന്‍ വീടുകളിലും ഡ്രൈ ഡേ ആചരിക്കണം. വാര്‍ഡ്തല ശുചിത്വ സമിതികള്‍ താഴെത്തട്ടില്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കണം. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോഴും കോവിസ് 19 നിര്‍വ്യാപന മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പാലിക്കണം.
ഈഡിസ് കൊതുകുകള്‍ മുട്ടയിട്ട് പെരുകുന്നത് ഒഴിവാക്കാന്‍ വീടിനും സര്‍ക്കാര്‍ ഓഫീസുകള്‍ പൊതു സ്ഥാപനങ്ങള്‍ തുടങ്ങിയവയുടെ പരിസരത്തുള്ള പ്ലാസ്റ്റിക് കവറുകള്‍, ചിരട്ട, ടയര്‍, കളിപ്പാട്ടങ്ങള്‍, ചെടിച്ചെട്ടികള്‍, പാള, റബ്ബര്‍ ടാപ് ചെയ്യുന്ന ചിരട്ടകള്‍, മുട്ടത്തോട്, കരിക്കിന്‍ തൊണ്ട്, കുപ്പികള്‍, തുടങ്ങിയ വസ്തുക്കളില്‍ വെള്ളം കെട്ടിക്കിടക്കാതിരിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണം. വീട്ടിനകത്തെ ഫ്രിഡ്ജിന്റെ ട്രേ,അലങ്കാര വസ്തുക്കള്‍, അക്വേറിയം തുടങ്ങിയവയില്‍ കൊതുകള്‍ മുട്ടയിട്ട് പെരുകാനുള്ള സാഹചര്യം ഒഴിവാക്കണം. വാട്ടര്‍ ടാങ്കുകള്‍ ക്ലീന്‍ ചെയ്ത് അച്ചെു സൂക്ഷിക്കണം. ടെറസുകളില്‍ വെള്ളം കെട്ടികിടക്കാതിരിക്കാന്‍ വേണ്ട കാര്യങ്ങള്‍ ചെയ്യണം. എലികള്‍, മറ്റ് രോഗം പരത്തുന്ന ജീവികള്‍ എന്നിവയുടെ നിര്‍മാര്‍ജനം കാര്യക്ഷമമാക്കണം. വെള്ളം കെട്ടികിടക്കുന്ന സ്ഥലങ്ങളില്‍ അവ ഒഴുക്കി വിടുകയോ മണ്ണിട്ട് മൂടുകയോ ചെയ്യണം. സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളിലും പകര്‍ച്ചവ്യാധിക്കിടയാക്കുന്ന രോഗകാരികളുടെ ഉറവിടങ്ങള്‍ നശിപ്പിക്കണമെന്നും യോഗം നിര്‍ദ്ദേശിച്ചു. റബ്ബര്‍ തോട്ടങ്ങളിലുള്ള ചിരട്ടകളില്‍ കെട്ടികിടക്കുന്ന വെള്ളം കളഞ്ഞ് ചിരട്ട കമിഴ്ത്തി വെയ്ക്കണം. കമുകിന്‍ തോട്ടങ്ങളില്‍ പാളകളില്‍ വെള്ളം കെട്ടിക്കിടക്കുന്ന സാഹചര്യം ഒഴിവാക്കണം.
കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ ജി സി ബഷീര്‍, എ ഡി എം എന്‍ ദേവീദാസ്, സബ് കളക്ടര്‍ അരുണ്‍ കെ വിജയന്‍ വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥര്‍ തഹസില്‍ദാര്‍മാര്‍ ഹുസൂര്‍ ശിരസ്തദാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
മണ്‍സൂണ്‍ മുന്നൊരുക്കങ്ങള്‍ ശക്തമാക്കും
മഴക്കാല പൂര്‍വ്വ ശുചീകരണം എല്ലാ പഞ്ചായത്തുകളിലും ശക്തമാക്കണമെന്നും ജില്ലാ താലൂക്ക് എമര്‍ജന്‍സി ഓപ്പറേഷന്‍ സെല്‍ പ്രവര്‍ത്തനം ശക്തമാക്കണമെന്നും ജില്ലാ കളക്ടര്‍ കളക്ടര്‍ ഡോ ഡി. സജിത് ബാബു അറിയിച്ചു.ഇതിന്റെ ഭാഗമായി ബ്ലോക്ക് ഗ്രാമ പഞ്ചായത്ത് തല അവലോകന യോഗങ്ങള്‍ വിളിച്ചു ചേര്‍ക്കാന്‍ ബന്ധപ്പെട്ട ഉദ്യാഗസ്ഥരെ ചുമതലപ്പെടുത്തി. സര്‍ക്കാര്‍ കെട്ടിടങ്ങള്‍ സ്‌കൂള്‍ കെട്ടിടങ്ങള്‍, ആശുപത്രികള്‍ എന്നിവയുടെ സുരക്ഷാ പരിശോധന നടത്താന്‍ പൊതുമരാമത്ത് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ജില്ലയിലെ പൊതു ഇടങ്ങളിലെ പരസ്യ ഹോള്‍ഡിങ്ങുകള്‍ പരിശോധിക്കും. ബന്ധപ്പെട്ട റവന്യു ഉദ്യോഗസ്ഥരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അപകടങ്ങളായ മരങ്ങളും വൃക്ഷ ചില്ലകളും മുറിച്ച് നിക്കുന്നിന് ദുരന്ത നിവാരണ നിയമ പ്രകാരം നടപടിയെടുക്കും. മഴവെള്ള സംഭരണത്തിന് എല്ലാ വകുപ്പുകളും നടപടി സ്വീകരിക്കണം. പകര്‍ച്ച വ്യാധികള്‍ പടര്‍ന്ന് പിടിച്ചാല്‍ മരുന്നുകള്‍ ലഭ്യമാക്കാന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
പാറമടകള്‍ വേലി കെട്ടി സംരക്ഷിക്കണം
പാറമടകളില്‍ വേലി / കമ്പി കെട്ടി സംരക്ഷിക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കാന്‍ മൈനിങ് ആന്റ് ജിയോളജി ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി.തീരദേശങ്ങളില്‍ തെങ്ങ് ഒന്നിന് ഏഴ് രൂപ നിരക്കില്‍ വിള ഇന്‍ഷുഫറന്‍സ് ചെയ്യുന്നതിനും നാശമുണ്ടായാല്‍ മതിയായ നഷ്ട പരിഹാരം നല്‍കാനും പ്രിന്‍സിപ്പള്‍ കൃഷി ഓഫീസറെ ചുമതലപ്പെടുത്തി. ആശുപത്രികളിലും സിവില്‍ സ്റ്റേഷനിലും അഗ്‌നിശമന സംവിധാനം ശക്തമാക്കാന്‍ ജില്ലാ ഫര്‍ ആന്റ് റസ്‌ക്യു വിഭാഗത്തെ ചുമതലപ്പെടുത്തി.തീര സുരക്ഷാ നടപടികള്‍ ശക്തമായി സ്വീകരിക്കാന്‍ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍,തീരദേശ പോലീസ് എന്നിവര്‍ക്കാണ് ചുമതല. തീര ദേശ സുരക്ഷാ യുടെ ഭാഗമായി ബന്ധപ്പെട്ട ഏജന്‍സികളുടെ യോഗം അടിയന്തിരമായി വിളിച്ചു ചേര്‍ക്കും.
അടിയന്തിര ഘട്ടങ്ങളില്‍ ഹെലികോപ്റ്റര്‍ ഇറങ്ങാന്‍ സൗകര്യമൊരുക്കും
അടിയന്തിര ഘട്ടങ്ങളില്‍ ജില്ലയില്‍ ഹെലികോപ്റ്റര്‍ ഇറങ്ങാന്‍ സാധിക്കുന്നതിന് ഉപ്പള, പെരിയ, കരിന്തളം, വെള്ളരിക്കുണ്ട് എന്നിവിടങ്ങളില്‍ ആവശ്യമായ സൗകര്യമൊരുക്കും. അപകടസാധ്യതയുള്ള സ്ഥലങ്ങള്‍, താത്കാലിക പുനരധിവാസ കേന്ദ്രങ്ങള്‍, രക്ഷാ സാമഗ്രികള്‍ എന്നിവയുടെ പട്ടിക തയ്യാറാക്കാന്‍ ബന്ധപ്പെട്ട തഹസില്‍ദാര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. കാലവര്‍ഷത്തില്‍ നാശനഷ്ടമുണ്ടായ സ്ഥലങ്ങളില്‍ ആവശ്യമായ മുന്‍കരുതല്‍ സ്വീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കി.
ഡെങ്കിപ്പനി പോലുള്ള പകര്‍ച്ച വ്യാധികള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കുറ്റിക്കോല്‍ ബളാല്‍, കിഴക്കന്‍ മലയോര മേഖലകള്‍ എന്നിവിടങ്ങളില്‍ പകര്‍ച്ച വ്യാധി തടയാന്‍ നടപടി സ്വീകരിക്കാന്‍ ജില്ലാ സര്‍വ്വലെന്‍സ് ഓഫീസരെ ചുമതലപ്പെടുത്തി. കോഴിക്കോട് നിന്ന് സന്നദ്ധ സേവനത്തിന് തയ്യാറാണെന്ന് അറിയിച്ചിട്ടുള്ള ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരുടെ സേവനം പ്രയോജനപ്പെടുത്തന്‍ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി.
ജാല്‍സൂര്‍ റോഡിലെ അപകടകരമായ മരങ്ങള്‍ അടിയന്തിരമായി മുറിച്ചു നീക്കാന്‍ നിര്‍ദ്ദേശം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ യോഗങ്ങള്‍ ചേരുമ്പോള്‍ കോവിഡ് 19 മാര്‍ഗ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണം. 20 താഴെ അംഗങ്ങള്‍ മാത്രമേ പാടുള്ളു. എ സി ഉപയോഗിക്കരുത്.
Keywords: Kasaragod, Kerala, News, House, District, Monsoon preparations in Kasaragod