city-gold-ad-for-blogger

വാനരരെ പ്രാകൃത രീതിയില്‍ ഓടിക്കാന്‍ നാട്ടുകാര്‍ രംഗത്ത്

ബേഡകം: (www.kasargodvartha.com 13.09.2014) ബേഡഡുക്ക പഞ്ചായത്തിലെ കുട്ടിയാനം, മരുതളം, ചേരിപ്പാടി, ആലത്തുംപാറ, ഇളംബിലാംകുന്ന് പ്രദേശത്തെ ജനങ്ങള്‍ വാനരശല്യം മൂലം ദുരിതത്തിലായി. ഇതിനെതിരെ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തി.

കഴിഞ്ഞ രണ്ടുവര്‍ഷത്തോളമായി ഈ പ്രദേശത്തെ പറമ്പുകളിലെ വിളകളെല്ലാം തന്നെ കുരങ്ങന്മാര്‍ നശിപ്പിച്ചുവരികയാണെന്ന് നാട്ടുകാര്‍ പറയുന്നു. നിരവധി തവണ അധികാരികളെ അറിയിച്ചിട്ടും യാതൊരുവിധ നടപടിയുമില്ലാത്ത സാഹചര്യത്തിലാണ് നാട്ടുകാര്‍ യോഗംചേര്‍ന്ന് പ്രാകൃതരീതിയില്‍ കുരങ്ങുകളെ ഓടിക്കുവാനൊരുങ്ങുന്നുന്നത്.

കുട്ടികളെയും സ്ത്രീകളെയും വഴിപോക്കരെയുമടക്കം യാതൊരുവിധ കൂസലുംകൂടാതെ ആക്രമിക്കുകയാണ് കുരങ്ങുകള്‍. സ്വന്തം പറമ്പില്‍ കുരങ്ങുകയറാതിരിക്കാന്‍ കാവലിരിക്കുകയാണ് പലരും, പടക്കം പൊട്ടിച്ചും, കല്ലെറിഞ്ഞും ഓടിക്കുക ഇനി സാധ്യമല്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇതിനു തക്കതായ കാരണവുമുണ്ട്. ഈയിടെ കുരങ്ങിനെ എറിഞ്ഞ ഒരാള്‍ക്കെതിരെ തിരിച്ച് തേങ്ങയായിരുന്നുവത്രെ കുരങ്ങെറിഞ്ഞത്.

നാലോളം സംഘങ്ങളായിതിരിഞ്ഞ് ഒരാഴ്ച നീളുന്ന പരിപാടികള്‍ക്കാണ് നാട്ടുകാര്‍ രൂപം നല്‍കിയത്.
വാനരരെ പ്രാകൃത രീതിയില്‍ ഓടിക്കാന്‍ നാട്ടുകാര്‍ രംഗത്ത്

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia