city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഗാര്‍ഹിക പീഡനത്തിന് മങ്കിഷോയിലൂടെ മുന്നറിയിപ്പ്

കാസര്‍കോട്: (www.kasargodvartha.com 21.11.2014) ഗാര്‍ഹിക പീഡന നിരോധനനിയമത്തെക്കുറിച്ച് ജനങ്ങളെബോധവത്ക്കരിക്കുന്നതിന് സാമൂഹ്യനീതി ദിനാചരണത്തോടനുബന്ധിച്ച് സാമൂഹ്യ സുരക്ഷാമിഷന്‍ സംഘടിപ്പിച്ച മങ്കിഷോ വേറിട്ട അവതരണരീതികൊണ്ടും പ്രമേയപ്രാധാന്യം കൊണ്ടും ശ്രദ്ധേയമാകുന്നു. ഗാര്‍ഹിക അകത്തളങ്ങളില്‍ സ്ത്രീകള്‍ നേരിടുന്ന അതിക്രമങ്ങള്‍ അവയെ നിയമപരമായി നേരിടേണ്ട നടപടികള്‍ എന്നിവയെക്കുറിച്ച് കിറ്റി എന്ന കുരങ്ങ് പാവയെ കേന്ദ്രകഥാപാത്രമാക്കി ഹാസ്യത്തിന്റെ മേമ്പൊടിയോടെയാണ് ഷോ അവതരിപ്പിച്ചത്.

മജീഷ്യനായ വിനോദ്  നരനാട്ടാണ് അവതാരകന്‍.  നിയമത്തിന് കീഴില്‍ വരുന്ന ചെറിയ കാര്യങ്ങള്‍ പോലും ഹാസ്യാത്മകമായി  ആളുകളോട് സംവദിക്കുന്ന രീതിയിലാണ് പരിപാടി തയ്യാറാക്കിയത്. സ്ത്രീ സുരക്ഷയും നിയമനടപടികളും  കിറ്റിയോട് ചോദിച്ചറിയാനും പരിപാടിയില്‍ അവസരമുണ്ട്.  വിനോദ് നരനാട് സയന്‍സ് ആന്റ് ടെക്‌നോളജി, ഡിസാസ്റ്റെര്‍ മാനേജ്‌മെന്റ്, ശുചിത്വം തുടങ്ങിയ  വിവിധ വിഷയങ്ങളില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ക്ലാസ്സുകള്‍ അവതരിപ്പിച്ചിട്ടുണ്ട്.  കൂടാതെ വിവിധ അവാര്‍ഡുകളും കരസ്ഥമാക്കിയിട്ടുണ്ട്.

ഗാര്‍ഹിക പീഡനത്തിന് മങ്കിഷോയിലൂടെ മുന്നറിയിപ്പ്

അനാഥകുട്ടികളുടെ സംരക്ഷണത്തിന് ധനസഹായം 

കാസര്‍കോട്: കുട്ടികള്‍ക്കുളള സംരക്ഷണ പദ്ധതികള്‍ ഏകോപിപ്പിക്കുന്നതിനായി  പ്രവര്‍ത്തിക്കുന്ന ഇന്റഗ്രേറ്റഡ് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ സ്‌കീം (ഐസിപിഎസ്) സാമൂഹിക നീതി ദിനാചരണത്തോടനുബന്ധിച്ച്തയ്യാറാക്കിയ സ്റ്റാള്‍ ശ്രദ്ധേയമായി. ശ്രദ്ധയും പരിചരണവും ആവശ്യമുളള കുട്ടികള്‍,  നിയമവുമായി പൊരുത്തപ്പെടാത്ത കുട്ടികള്‍ എന്നിവര്‍ക്കുളള  സംരക്ഷണം നല്‍കുന്നതിനും അനാഥരായ കുട്ടികളുടെ ദത്തെടുക്കല്‍ പ്രക്രിയ നിരീക്ഷിക്കുകയും ഏകോപിപ്പിക്കുകയുമാണ് പദ്ധതി ലക്ഷ്യമിടുന്നത്.  കുഞ്ഞുങ്ങളില്ലാത്ത ദമ്പതികള്‍ക്ക് കുട്ടികളെ ദത്തെടുക്കുന്നതിനും അനാഥരായ  കുട്ടികള്‍ക്ക്  കുടുംബസംരക്ഷണം ലഭ്യമാക്കുന്നതിനും 14 ജില്ലകളിലും  ഡിസ്ട്രിക്ട് ചൈല്‍ഡ്  പ്രോട്ടക്ഷന്‍ യൂണിറ്റുകള്‍ ആരംഭിച്ചിട്ടുണ്ട്. അപകടകരമായ സാമൂഹ്യചുറ്റുപാടുകളിലേക്ക്  വഴി തെറ്റാന്‍ സാധ്യതയുളള കുട്ടികളെ കണ്ടെത്തി  ആവശ്യമായ സഹായസംരക്ഷണങ്ങളും പദ്ധതിപ്രകാരം നല്‍കുന്നുണ്ട്.

സ്ത്രീകളെ അലങ്കാരവസ്തുവായി പ്രദര്‍ശിപ്പിക്കുന്നത് തടയണം: റോസക്കുട്ടി ടീച്ചര്‍

കാസര്‍കോട്: സമൂഹത്തിന്റെ മനസ്സ് മാറിയാല്‍ വിവാഹ വേളകളില്‍ സ്ത്രീകളെ അലങ്കാരവസ്തുവായി പ്രദര്‍ശിപ്പിക്കുന്നത് തടയിടാനാവുമെന്ന് വനിതാ കമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍ റോസക്കുട്ടി ടീച്ചര്‍. സ്ത്രീധന നിരോധന നിയമം നിലവിലുണ്ടെങ്കിലും ഇത്തരം പ്രവണതകള്‍ മാറ്റമില്ലാതെ തുടരുകയാണ്. സാമൂഹ്യ നീതി ദിനാഘോഷത്തോടനുബന്ധിച്ച് മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍.

സ്ത്രീകളുടെയും കുട്ടികളുടെയും ഉന്നമനത്തിനായി പല പദ്ധതികളും സാമൂഹ്യ ക്ഷേമ വകുപ്പ് നടപ്പിലാക്കി വരുന്നു. അവ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് പരിപാടിയുടെ അധ്യക്ഷയായിരുന്ന സാമൂഹ്യ ക്ഷേമ ബോര്‍ഡ് ചെയര്‍പേഴ്‌സണ്‍ ഖമറുന്നീസ അന്‍വര്‍ പറഞ്ഞു.

ബാലാവകാശ കമ്മിഷന്‍ ആക്ടിംഗ് ചെയര്‍മാന്‍ അഡ്വ. നസീര്‍ ചാലിയം ഐ.സി.ഡി.എസ് പ്രോഗ്രാം ഓഫീസര്‍ സബീന, അംഗന്‍വാടി ക്ഷേമനിധി ബോര്‍ഡ് സി.ഇ.ഒ ഡോ. പി.പ്രതാപന്‍ എന്നിവര്‍ വിഷയാവതരണം നടത്തി.

യോഗത്തില്‍ കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബി.എം.പ്രദീപ്, ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മമത ദിവാകര്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു. ജില്ലാ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. മുംതാസ് ഷുക്കൂര്‍ സ്വാഗതവും സാമൂഹ്യനീതി വകുപ്പ് റീജിയണല്‍ അസിസ്റ്റന്റ് ഡയറക്ടര്‍ കെ.മുകുന്ദന്‍ നന്ദിയും പറഞ്ഞു.

ഭിന്നശേഷി നിര്‍ണ്ണയം 217 പേര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കി

കാസര്‍കോട്: സാമൂഹിക നീതി ദിനാചരണത്തോടനുബന്ധിച്ച് നടന്ന ഭിന്നശേഷി നിര്‍ണ്ണയ ക്യാമ്പില്‍ രജിസ്റ്റര്‍ ചെയ്ത 346 പേരില്‍ നിന്നും 40 ശതമാനത്തിന് മുകളില്‍ വെല്ലുവിളികളുള്ള 217 പേര്‍ക്ക് സര്‍ട്ടിഫിക്കറ്റും തിരിച്ചറിയല്‍ കാര്‍ഡും വിതരണം ചെയ്തു. മഞ്ചേശ്വരം മുതല്‍ ചെങ്കളയുള്ളവര്‍ക്കാണ് സേവനം ലഭിച്ചത്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള എട്ട് ഡോക്ടര്‍മാരാണ് ക്യാമ്പിന് നേതൃത്വം നല്‍കിയത്. അരര്‍ഹതപ്പെട്ടവര്‍ക്ക് ഭിന്നശേഷി നിര്‍ണ്ണയിച്ചയുടന്‍ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യുന്ന രീതിയിലാണ് ക്യാംമ്പ് സജ്ജമാക്കിയത്. ചെമ്മനാട് മുതല്‍ തൃക്കരിപ്പൂര്‍ വരെയുള്ള പഞ്ചായത്തില്‍ നിന്നും രജിസ്റ്റര്‍ ചെയ്തവര്‍ക്ക് ക്യാമ്പില്‍ സേവനം ലഭിക്കും.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords : Kasaragod, Kerala, Programme, Municipal Stadium, Woman, Social Justice Day, Celebration. 

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia