മേല്‍പറമ്പ് മുതല്‍ തലപ്പാടി വരെ റോഡരികില്‍ മാലിന്യം തള്ളുന്നത് തടയാന്‍ കര്‍ശന നടപടി
Sep 10, 2013, 10:55 IST
കാസര്‍കോട്: മേല്‍പറമ്പ് മുതല്‍ തലപ്പാടി വരെ ദേശീയ, സംസ്ഥാന പാതയോരങ്ങളില്‍ മാലിന്യം തള്ളുന്നത് കര്‍ശനമായി തടയാന്‍ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥന്‍മാരുടേയും യോഗം ചേരാന്‍ കാസര്‍കോട് താലൂക്ക് വികസന സമിതി യോഗം തീരുമാനിച്ചു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രസിഡണ്ട്, സെക്രട്ടറി, പോലീസ്, ശുചിത്വമിഷന്‍ എന്നിവരുടെ യോഗം വികസനസമിതി കണ്‍വീനര്‍ വിളിച്ചു ചേര്‍ക്കും. കുറ്റക്കാരെ കണ്ടെത്താന്‍ ക്യാമറകള്‍ സ്ഥാപിക്കുന്നതുള്‍പെടെ പരിഗണനയിലുണ്ട്.
മഞ്ചേശ്വരം വാണിജ്യനികുതി ചെക്ക്‌പോസ്റ്റിന് സമീപം വാഹനങ്ങള്‍ റോഡില്‍ പാര്‍ക്ക് ചെയ്യുന്നത് തടയാന്‍ പോലീസ് ഔട്ട്‌പോസ്റ്റ് സ്ഥാപിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ഉപ്പള ടൗണിലെ വഴിയോര കച്ചവടം നിയന്ത്രിക്കണമെന്നും പെട്ടിക്കടകള്‍ക്ക് മേല്‍ക്കൂര സ്ഥാപിച്ച് യാത്രക്കാര്‍ക്ക് തടസമുണ്ടാക്കുന്നതിനെതിരെ നടപടിയെടുക്കണമെന്നും യോഗം നിര്‍ദ്ദേശിച്ചു.
മംഗല്‍പാടി പഞ്ചായത്തിലെ മണ്ണങ്കുഴി സ്റ്റേഡിയത്തില്‍ അനധികൃത ശ്മശാനം പ്രവര്‍ത്തിക്കുന്നതിനെക്കുറിച്ച് റിപോര്‍ട്ട് നല്‍കാന്‍ വികസന സമിതി പഞ്ചായത്ത് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി. താലൂക്ക് പരിധിയിലെ വിവിധ സര്‍ക്കാര്‍ ഓഫീസുകളിലെ ജീവനക്കാര്‍ വര്‍ക്ക് അറേഞ്ച്‌മെന്റിന്റെ പേരില്‍ മറ്റിടങ്ങളില്‍ ജോലി ചെയ്യുകയും അവിടെ നിന്നും ശമ്പളം പറ്റുകയും ചെയ്യുന്ന സാഹചര്യം ഉണ്ടെന്നും ദൈനംദിന ഓഫീസ് പ്രവര്‍ത്തനങ്ങളെ ഇത് സാരമായി ബാധിക്കുന്നുണ്ടെന്നും ജനപ്രതിനിധികളും രാഷ്ട്രീയ കക്ഷികളുടെ പ്രതിനിധികളും യോഗത്തില്‍ ചൂണ്ടിക്കാട്ടി.
പൊതുമരാമത്ത്, പഞ്ചായത്ത് റോഡുകളില്‍ അപകട ഭീഷണിയുയര്‍ത്തുന്ന മരച്ചില്ലകള്‍ മുറിച്ചു മാറ്റാന്‍ നടപടി സ്വീകരിക്കുവാന്‍ പഞ്ചായത്ത് സെക്രട്ടറിമാര്‍ക്കും വനംവകുപ്പുദ്യോഗസ്ഥര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. പാതയോരങ്ങളില്‍ നിയമവിരുദ്ധമായി മാംസം പ്രദര്‍ശിപ്പിച്ച് വില്‍ക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കണം, 10 കിടക്കകളുള്ള അണങ്കൂര്‍ ആയുര്‍വേദ ആശുപത്രി 50 കിടക്കകളുള്ള ആശുപത്രിയായി മാറ്റണം. സിവില്‍സ്റ്റേഷന്‍ കാസര്‍കോട്, നായന്മാര്‍മൂല-പെരുമ്പളക്കടവ് കെ.എസ്.ആര്‍.ടി.സി ഫെയര്‍സ്റ്റേജ് മാറ്റണമെന്നും യോഗം ചൂണ്ടിക്കാട്ടി.
കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ മഞ്ചേശ്വരം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മുംതാസ് സമീറ അധ്യക്ഷത വഹിച്ചു. കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.എച്ച്. റംല, മംഗല്‍പാടി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം.കെ. അലി മാസ്റ്റര്‍, ഡപ്യൂട്ടി കലക്ടര്‍ (എല്‍.എ) ടി. രാമചന്ദ്രന്‍, തഹസില്‍ദാര്‍ കെ. ശിവകുമാര്‍, രാഷ്ട്രീയ കക്ഷി പ്രതിനിധികളായ ഇ.കെ. നായര്‍, അഹമ്മദ് മുളിയാര്‍, എസ്.എം.എ. തങ്ങള്‍ എന്നിവരും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും വികസന സമിതി യോഗത്തില്‍ പങ്കെടുത്തു.
Keywords : Kasaragod, Thalappady, Melparamba, Waste, Kerala, Action, State Road, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.